INDIANEWSTop News

മലയാളി നേഴ്‌സിനുനേരെ ലാത്തിപ്രയോഗം, എയ്‌സിലെ സമരം സഘര്‍ഷത്തില്‍

ഡല്‍ഹി: പോലീസിന്റെ ലാത്തി പ്രയോഗത്തില്‍ മലയാളി നേഴ്‌സിന് പരിക്ക് . ശമ്പളവര്‍ദ്ധന ആഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു തുടങ്ങിയ നേഴ്‌സുമാരുടെ സമരം സഘര്‍ഷത്തില്‍. സമരത്തിനെത്തിയ നഴ്‌സുമാരെ പ്രധാന കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടാവുകയും ഇതിനിടെ പൊലീസ് നഴ്‌സിനെ ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു എന്നാണ് പരാതി. അടിയേറ്റ നഴ്‌സിന്റെ കാല് പൊട്ടി.

ഡയറക്ടര്‍ ഓഫീസിന് മുന്നില്‍ നഴ്‌സുമാരുടെ പ്രതിഷേധം തുടങ്ങി. എംയിസ് കാമ്പസിനകത്ത് വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.അതേസമയം, സമരവുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ അന്ത്യശാസനവുമായി കേന്ദ്രം രംഗത്തെത്തി. ഡ്യൂട്ടി ബഹിഷ്‌ക്കരിച്ച് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആശുപത്രിയിലെ സേവനങ്ങള്‍ക്ക് തടസമില്ലാതെയിരിക്കാന്‍ നടപടി സ്വീകരിക്കാനും എയിംസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം എംയിസ് നഴ്‌സ് യൂണിയന്‍ തള്ളി. പ്രശ്‌നങ്ങള്‍ 2019 ഡിസംബറില്‍ പരിഹരിക്കാമെന്ന ഉറപ്പ് നല്‍കിയതാണ്. ഇതുവരെ അതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൊവിഡ് സാഹചര്യമായതിനാലാണ് ഇത്രയും നാള്‍ സമരം ചെയ്യാതെ ഇരുന്നത്. ഒരു മാസം മുന്‍പ് നല്‍കിയ സമര നോട്ടീസിന് പോലും മറുപടി നല്‍കിയിട്ടില്ലെന്നും സമരം അടിച്ചമര്‍ത്താനാണ് ഇപ്പോള്‍ എംയിസിന്റെ ശ്രമമെന്നും എംയിസ് നഴ്‌സ് യൂണിയന്‍ പറയുന്നു. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചാണ് സമരം.ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങള്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സമരം നടക്കുന്നത്. ഒരു മാസം മുന്‍പ് മാനേജ്‌മെന്റിനോട് ഈ ആവശ്യങ്ങള്‍ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.ഇന്നലെയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തതും തുടങ്ങിയതും. ജീവനക്കാരെ അനുനയിപ്പിക്കാന്‍ എയിംസ് അധികൃതര്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ ഇത് തള്ളി.

നേഴ്‌സ്മാരുടെ പ്രധാന ആവശ്യങ്ങള്‍

1. ആറാം ശമ്പള കമ്മീഷനിലെ അപാകത പരിഹരിക്കുക.
2. മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങള്‍ നല്‍കുക
3. കരാര്‍ അടിസ്ഥാനത്തില്‍ എം യിസിലേക്ക് സ്വകാര്യ ഏജന്‍സിയില്‍ നിന്ന് നഴ്‌സുമാരെ നിയമിക്കുന്നത് നിര്‍ത്തുക
4. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ലഭിക്കുന്ന ചികിത്സ സൗകര്യം ലഭ്യമാക്കുക
5. നഴ്‌സിംഗ് നിയമനത്തില്‍ ആണ്‍- പെണ്‍ അനുപാതികം പാലിക്കുക6. ജീവനക്കാരുടെ താമസ സൗകര്യം വര്‍ധിപ്പിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close