KERALATrending

മലയാളി യുവതിക്ക് പനവേല്‍ റെയ്ല്‍വേ സ്റ്റേഷനില്‍ സുഖപ്രസവം

മുംബൈ: മലയാളി യുവതിക്ക് മുംബൈ പനവേല്‍ റെയ്ല്‍വേ സ്റ്റേഷനില്‍ സുഖപ്രസവം. കോഴിക്കോട് നിന്ന് ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പോയ ഡോളി സനിയാണ് പനവേല്‍ റെയ്ല്‍വേ സ്റ്റേഷനിലെ വെയ്റ്റിങ് റൂമില്‍ പ്രസവിച്ചത്. യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെടുകയും വിവരം യുവതിി റെയ്ല്‍വേ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഡോളിയെ വെയ്റ്റിങ് റൂമിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി റെയ്ല്‍വേ അധികൃതര്‍ അറിയിച്ചു. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയതായി സെന്‍ട്രല്‍ റെയ്ല്‍വേ അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close