KERALANEWS

മലയാള സര്‍വ്വകലാശാലയ്ക്കായി ഭൂമി വാങ്ങിയതില്‍ വന്‍ക്രമക്കേട്

മലപ്പുറം: പിണറായി സര്‍ക്കാരിനെതിരെ പുതിയ വിവാദവുമായി യൂത്ത് ലീഗ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അഴിമതി നടത്തിയെന്നാണ് ഉയരുന്ന ആരോപണം. തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്കായി ഭൂമി ഏറ്റടുക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്തിയെന്നാണ് ഉയരുന്ന ആരോപണം. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞതും സിആര്‍ഇസെഡിന്റെ പരിധിയില്‍ വരുന്നതുമായി തുച്ഛവിലയുള്ള ഭൂമി ഉയര്‍ന്നവില നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്തു. ദീര്‍ഘകാലമായി താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാള സര്‍വ്വകലാശാലയുടെ കെട്ടിടം പണിയാനണ് ഭൂമി വാങ്ങിയത്. നേരത്തെ ഈ സ്ഥലം നിര്‍മാണയോഗ്യമല്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഭൂമി നിര്‍മ്മണയോഗ്യമാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും തിരൂരില്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിച്ച ലില്ലീസ് ഗഫൂറിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് ഭൂമി.16,63,66,313 രൂപ വില നിശ്ചയിച്ചതില്‍ 9 കോടി രൂപ ഇതിനകം അനുവദിച്ചുകഴിഞ്ഞു. കെ ടി ജലീല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായതിന് ശേഷമാണ് നാട്ടുകാരുടെയും സ്ഥലം എംഎല്‍എയുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് പണം അനുവദിച്ചത്. എന്നാല്‍, എതിര്‍പ്പുകളും ഉന്നയിച്ച ആരോപണങ്ങളും വസ്തുതാപരമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും സെക്രട്ടറി ആശിഖ് ചെലവൂരും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.2020 ജൂലൈ 16ന് നാഷനല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ എക്സ്പെര്‍ട്ട് കമ്മിറ്റി സമര്‍പ്പിച്ച പഠന റിപോര്‍ട്ടില്‍ ഈ ഭൂമി സിആര്‍ഇസെഡ് 3ല്‍ നോണ്‍ ഡെവപ്പ്മെന്റ് സോണില്‍ ഉള്‍പ്പെടുന്നതാണെന്ന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. മരടിലെ കെട്ടിടം പൊളിച്ചതും ഇതേ കാരണം കൊണ്ടായിരുന്നു. പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാണയോഗ്യമല്ലാത്ത ഭൂമി ഉയര്‍ന്നവിലയ്ക്ക് ഏറ്റെടുത്ത് ഭരണകക്ഷി എംഎല്‍എയ്ക്കും ഇടതുമുന്നണി സ്ഥാനാര്‍ഥിക്കും വന്‍ലാഭം കൊയ്യാനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മന്ത്രി കെ.ടി ജലീലും സി.പിഎമ്മുമാണ് അഴിമതിക്ക് കൂട്ടു നില്‍ക്കുന്നതെന്നാണ് യൂത്ത്‌ലീഗ് ആരോപിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close