CULTURALMovies

‘മലയാള സിനിമയിലെ അടുക്കള’ പരിചയപ്പെടുത്തി മോഹന്‍ലാല്‍

മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകത്തെക്കുറിച്ചു ഫേസ്ബുക്കില്‍ പങ്കുവച്ചു മോഹന്‍ലാല്‍. ചലച്ചിത്ര അക്കാദമിയുടെ നവതി ഫെല്ലോഷിപ്പിന്റെ ഭാഗമായി അധ്യാപകനും മാധ്യമ പ്രവര്‍ത്തകനുമായ എ. ചന്ദ്രശേഖര്‍ തയ്യാറാക്കിയ പുസ്തകമാണ് മലയാള സിനിമയിലെ അടുക്കള. മലയാള സിനിമയുടെ നവതിയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ചലച്ചിത്രഗവേഷണത്തിനുള്ള ഫെലോഷിപ്പ് നേടിയ ‘മലയാള സിനിമയിലെ അടുക്കള’ എന്ന ഗവേഷണവിഷയത്തിന്മേല്‍ ഒന്‍പതുമാസത്തെ തീവ്രയത്നത്തിനൊടുവില്‍ സമര്‍പ്പിച്ച പ്രബന്ധമാണ് ഇപ്പോള്‍ പുസ്തകമാക്കിയത്.

മോഹന്‍ലാലിന്റെ പോസ്റ്റ് ഇങ്ങനെ: പ്രിയ സുഹൃത്ത് ശ്രി. എ. ചന്ദ്രശേഖറിന്റെ മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകം പേരു കേട്ടപ്പോള്‍ തന്നെ കൗതുകപൂര്‍വ്വം വായിച്ചു. എത്ര മൗലികമായ നിരീക്ഷണങ്ങളാണതില്‍ ! ഞാന്‍ അഭിനയിച്ച ബോയിങ് ബോയിങ് ലെ പാചക രംഗത്തെപറ്റിവരെ അധികമാരും ആലോചിച്ചിട്ടില്ലാത്ത വിധം എഴുതിയിരിക്കുന്നു . എന്നെപ്പറ്റി രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ചന്ദ്രശേഖറിന്റെ ഏറ്റവും ശ്രദ്ദേയമായ ഒരു പുസ്തകം എന്ന നിലയ്ക്ക് ഞാനിതിനെ സിനിമയെ സ്‌നേഹിക്കുന്ന വായനക്കാര്‍ക്കു മുന്നില്‍ സസന്തോഷം അവതരിപ്പിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close