മലയാള സിനിമയുടെ നഷ്ടങ്ങളെ ഓർത്തെടുത്ത് കവിയൂർ പൊന്നമ്മ

മലയാള സിനിമയുടെ തിളക്കമാര്‍ന്ന സിന്ദൂരകുറിയാണ് കവിയൂര്‍ പൊന്നമ്മ. തന്റെ പതിനാലാം വയസ്സില്‍ അഭിനയ ജീവിതം ആരംഭിച്ച നായിക.മലയാള സിനിമയുടെ വിജയത്തിലും തളര്‍ച്ചയിലും പതര്ച്ചയിലെലാം കൂടെയുണ്ടായിരുന്ന അഭിനയത്രി. കവിയൂര്‍ പൊന്നമ്മ മലയാളത്തില്‍ അടയാളപ്പെടുത്തുന്നത് സിനിമാലോകത്തെ ഒരു കാലഘട്ടത്തെ തന്നെയാണ്.അമ്മയായും,ഭാര്യയായും,സഹോദരിയായും,കാമുകിയായുമെല്ലാം മലയാളിയുടെ പാരമ്പര്യ സ്ത്രീസങ്കല്പ്പത്തിന് തിളക്കമേറ്റിയ നായിക. മലയാള സിനിമയിലെ എന്നത്തെയും സ്നേഹ നിധിയായ അമ്മ എന്ന വിശേഷണം കവിയൂര്‍ പൊന്നമ്മയോളം ചേരുന്ന മറ്റൊരു നടിയുണ്ടാവില്ല..യുവത്വം നിറഞ്ഞു നിന്ന സമയത്തു തന്നെ അമ്മ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്. ജീവിതത്തിന്റെ ഈ സായംസന്ധ്യയില്‍ എത്തിനില്‍ക്കുമ്പോഴും ലോകത്തോട് മുഴുവന്‍ നിറഞ്ഞ സ്നേഹമാണ് മലയാളികളുടെ ഈ അമ്മയ്ക്ക്. തിലകന്റെയും ജയന്റെയും പത്മരാജന്റെയും നഷ്ടത്തെയോര്ക്കുമ്പോള് ഇന്നും കണ്ണുകള്‍ ഈറനണിയുന്നുണ്ട് ഈ നായികയ്ക്ക്. അഞ്ചുവയസ്സുമുതല്‍ സംഗീതം അഭ്യസിച്ച് തുടങ്ങിയ എം.എസ് സുബലക്ഷിയെ പോലെയാകാന്‍ ആഗ്രഹിച്ചപെണ്കുട്ടിയ്ക്ക് പക്ഷേ കാലം കരുത്തി വെച്ചത്ത് വെള്ളിത്തിരയിലെ മാതൃകഥാപാത്രമായിരുന്നു. മൂന്നു തലമുറയുടെ കൂടെ നടന്ന അനുഭവസമ്പത്തുമായി ഇന്നും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് ആ സിന്ദൂരക്കുറി.