MoviesNEWSTrending

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും മലയാള സിനിമയിലേക്ക്

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. പ്രശസ്ത സംവിധായകന്‍ കുഞ്ഞുമോന്‍ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന തീമഴ തേന്‍ മഴ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ അമ്പിളി ചേട്ടന്‍ തിരിച്ചുവരവ് നടത്തുന്നത്. കറുവാച്ചന്‍ എന്ന വിളിപ്പേരുള്ള കറിയാച്ചന്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതി തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിന്റെ ഭവനത്തില്‍ വച്ച് സിനിമയുടെ പ്രധാന രംഗങ്ങള്‍, സംവിധായകന്‍ കുഞ്ഞുമോന്‍ താഹ ചിത്രീകരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ശരീരഭാഷ കൊണ്ടും, ആത്മഗതത്തിലൂടെയും, ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ചുവെന്നും, ജഗതിയെ തീമഴതേന്‍മഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും, സംവിധായകന്‍ കുഞ്ഞുമോന്‍ താഹ പറഞ്ഞു.വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേന്‍ മഴ, കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കറിയാച്ചന്‍. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചന്‍. തന്റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാര്‍ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്‍, അതിനെതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്നു.

ജഗതി ശ്രീകുമാര്‍ ,കോബ്രാ രാജേഷ്, മാള ബാലകൃഷ്ണന്‍, പി.ജെ.ഉണ്ണികൃഷ്ണന്‍, സൂരജ് സാജന്‍, ആദര്‍ശ്, ലക്ഷ്മിപ്രീയ, സ്‌നേഹ അനില്‍ ,ലക്ഷ്മി അശോകന്‍, സെയ്ഫുദീന്‍, ഡോ.മായ, സജിപതി, കബീര്‍ദാസ് ,ഷറഫ് ഓയൂര്‍, അശോകന്‍ ശക്തികുളങ്ങര, കണ്ണന്‍ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂര്‍, രാജേഷ് പിള്ള, സുരേഷ് പുതുവയല്‍, ബദര്‍ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്‌നേഹ, ബേബി പാര്‍വതി എന്നിവരാണ് അഭിനേതാക്കള്‍.

സെവന്‍ ബേഡ്‌സ് ഫിലിംസിന്റെ ബാനറില്‍, എ.എം. ഗലീഫ് കൊടിയില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കുഞ്ഞുമോന്‍ താഹ, എ.വി.ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. സുനില്‍ പ്രേം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ ലെജിന്‍ ചെമ്മാനി, ജയകുമാര്‍ ചോറ്റാനിക്കര ,ഫിറോസ്ചാലില്‍, സംഗീതം മുരളി അപ്പാടത്ത്, ഷാജി ഭജനമഠം, എഡിറ്റിങ് അയൂബ് ഖാന്‍ ,കല വിഷ്ണു എരിമേലി, മേക്കപ്പ് പട്ടണം ഷാ, കോസ്റ്റ്യൂംസ് ഇന്ദ്രന്‍സ് ജയന്‍, ആക്ഷന്‍ അഷ്‌റഫ് ഗുരുക്കള്‍, കോറിയോഗ്രാഫി – ആര്‍.എല്‍.വി. ജ്യോതി ലക്ഷ്മി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – മണി മുഖത്തല, പ്രൊഡക്ഷന്‍ ഡിസൈനര്‍ നൗഷാദ് കണ്ടന്‍ചിറ, ഫിനാന്‍സ് കണ്‍ട്രോളര്‍- അജയ് കുഴിമതിക്കാട്, അസോസിയേറ്റ് ഡയറക്ടര്‍ – അരുണ്‍ രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ പ്രകാശ് പട്ടാമ്പി, ഗൗരി പാര്‍വതി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് -അനസ് വെട്ടൂര്‍, രാജേഷ് പിള്ള, സ്റ്റില്‍ – കണ്ണന്‍ സൂരജ്, അഖില്‍ നാരായണന്‍, പി.ആര്‍.ഒ- അയ്മനം സാജന്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close