KERALANEWSTop News

‘മലര്‍ന്നു കിടന്നു തുപ്പുന്നത് അകത്തുള്ളവരോ പുറത്തുള്ളവരോ’ ;”വി മുരളിധരനും കെ സുരേന്ദ്രനും ‘രണ്ട് പാഴ് വിത്തുകള്‍'”; നേതാക്കള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനം

കോഴിക്കോട്: വി മുരളിധരനെയും കെ സുരേന്ദ്രനെയും പരിഹസിച്ച് ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് . ബി ജെ പി കോഴിക്കോട് ജില്ലാ സെക്രട്ടറി ചക്രായുധന്‍ തളത്തിലാണ് കേരളത്തിലെ രണ്ട് തൊരപ്പന്‍മാരാണ് മുരളീധരനും സുരേന്ദ്രനുമെന്ന് പരിഹസിച്ച് രംഗത്തു വന്നത്. ‘രണ്ട് പാഴ് വിത്തുകള്‍’ എന്ന കുറിപ്പോടെയാണ് ചക്രായുധന്‍ പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്‍ പ്രചാരകനും മുരളിധരനെതിരെ രംഗത്ത് വന്നിരുന്നു. ദുരിത കാലത്ത് സംസ്ഥാന സര്‍ക്കാറിനെതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രസഹമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരനായ കെ സുരേന്ദ്രനുമെതിരെയും പാര്‍ട്ടി നേതാക്കള്‍ തന്നെ രംഗത്തെത്തുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close