INDIANEWS

മലിനീകരണതോതില്‍ കൃത്രിമം കാട്ടി ഔഡിയും ഫോക്സ് വാഗണും

ന്യൂഡല്‍ഹി: മലിനീകരണതോത് തെറ്റായിക്കാണിക്കുന്ന ഉപകരണം കാറുകളില്‍ സ്ഥാപിച്ചതിന് ഫോക്സ് വാഗണിനും ഔഡിക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഫോക്സ്വാഗന്‍, ഔഡി എന്നിവയുടെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ജര്‍മ്മനിയിലെ അവരുടെ ആസ്ഥാനത്തിനും എതിരെ നോയിഡ നിവാസിയായ അനില്‍ജിത് സിംഗ് ആണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഇന്ത്യയിലെ ഔഡിയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ റാഹില്‍ അന്‍സാരി, ഔഡി ഇന്ത്യ ഹെഡ് ബല്‍ബീര്‍ സിംഗ് ദില്ലണ്‍, ഔഡി എജി ചെയര്‍മാന്‍ ബ്രാം ഷോട്ട് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. വ്യാജരേഖ നിര്‍മ്മാണം, ചതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍.
വിഡബ്ല്യു കാറുകളില്‍ മലിനീകരണം കുറയ്ക്കുമെന്ന പേരില്‍ ഉപകരണം ഉണ്ടെങ്കിലും ഇത് ഉദ്ദേശിക്കുന്ന ഫലം നല്‍കുന്നില്ലെന്ന് മാത്രമല്ല ഇത് തെറ്റായരീതിയിലാണ് പ്രവര്‍ത്തിക്കുന്നതും. ഈ വിവരം വിദേശരാജ്യങ്ങളില്‍ നേരത്തെ കണ്ടെത്തിയതാണ്.
2018 ല്‍ ഒരു കോടി രൂപ വിലമതിക്കുന്ന ഏഴ് ഔഡി കാറുകള്‍ വാങ്ങിയതായി പരാതിക്കാരന്‍ പറയുന്നു. ഡെലിവറി എടുക്കുന്ന സമയത്ത്, ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചതായും എന്നാല്‍ അത്തരത്തിലൊന്നുമില്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
ഔഡി കാറുകള്‍ പുറന്തള്ളുന്നത് അനുവദനീയമായ നൈട്രജന്‍ ഓക്‌സൈഡിനെക്കാള്‍ 5മുതല്‍ 8 വരെ ഇരട്ടിയാണെന്ന് ഇന്ത്യയിലെ അധികാരികള്‍ നിരീക്ഷിച്ചതായും ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ വിഡബ്ല്യുവിന് 500 കോടി രൂപ പിഴ ചുമത്തിയതായും പറയുന്നു. അധ്വാനിച്ചുണ്ടാക്കുന്ന തുക ഒരു വ്യാജമായ കാര്യത്തിനായി ചിലവാക്കാന്‍ പരസ്യങ്ങളിലൂടെ ഇവര്‍ പറയുന്നതും തെറ്റാണ്. അതുകൊണ്ട് ഈ കേസ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദമായി അന്വേഷിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്.






Tags
Show More

Related Articles

Back to top button
Close