KERALANEWSTrending

വ്യത്യസ്തയിനം മലേറിയ രോഗാണുവിന്റെ സാന്നിധ്യം കേരളത്തിലും

കണ്ണൂര്‍:സംസ്ഥാനത്ത് ആദ്യമായി ഇന്ത്യയിലെ തന്നെ അപൂര്‍വ രോഗമായ മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി.സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയിലാണ് രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ യു എന്‍ ദൗത്യവുമായി ജോലിക്കുപോയ പട്ടാളക്കാരന്‍ പനിബാധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തുകയും തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്ലാസ്മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലേറിയ രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജില്ലാ ടിഒടി ആയ ടി വി അനിരുദ്ധനാണ് പ്ലാസ്മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലേറിയ രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോകാരോഗ്യസംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടിഒടിയും ആയ എം വി സജീവ് വിശദപരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

ഏകകോശ ജീവിയായ പ്രോട്ടോസോവയാണ് മലേറിയ രോഗാണു.സാധാരണയായി ,പ്ലാസ്മോഡിയം വൈവാക്‌സ്, പ്ലാസ്മോഡിയം ഫാല്‍സിപാരം എന്നി മലേറിയ രോഗാണുക്കളെയാണ് കേരളത്തില്‍ കണ്ടുവരുന്നത്.അനോഫലീസ് കൊതുകുവഴി പടരുന്ന മലേറിയയുടെ സാധാരണ രോഗലക്ഷണങ്ങള്‍തന്നെയാണ് പ്ലാസ്മോഡിയം ഒവേല്‍ ബാധിച്ചാലും ഉണ്ടാവുക. ചികിത്സയും ഒന്നുതന്നെയാണ്. ആഫ്രിക്കയെ കടുത്ത ദുരിതത്തിലാക്കിയ ഈ രോഗാണു കേരളത്തിലും എത്തുന്നത് ഇതാദ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close