WOMEN

മഴയിലും സുന്ദരിയാകാം

മഴക്കാലത്തിനു ചേരുന്നത് വാട്ടര്‍ പ്രൂഫ് മേക്കപ്പാണ്. വെള്ളം വീണാല്‍ പെട്ടെന്ന് ഒലിച്ചു നാശമാകാത്ത തരത്തിലുള്ള സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ തിരഞ്ഞെടുക്കണം.

എന്നും ഒരുങ്ങിയിറങ്ങുന്നതു പോലെ മഴക്കാലത്ത് മേക്കപ്പ് ചെയ്തിറങ്ങിയാല്‍ മുഖഭംഗി മഴയില്‍ ഒലിച്ചുപോകും. അത്ര തന്നെ. അപ്പോള്‍ മേക്കപ്പില്ലാതെ നടക്കാനോ.. പെണ്‍കുട്ടികള്‍ക്കതു ചിന്തിക്കാനേ കഴിയില്ല. പിന്നെന്തു പോംവഴി. സൗന്ദര്യത്തിനു കുടചൂടാന്‍ പറ്റിയ മേക്കപ്പുതന്നെ വേണം മഴക്കാലത്ത്.

വാട്ടര്‍ പ്രൂഫ് മേക്കപ്പ്
മുഖത്തിന്റെ അഴകുകൂട്ടാന്‍ ശ്രമിക്കുമ്പോള്‍ വാട്ടര്‍പ്രൂഫ് മേക്കപ്പ് ഐറ്റംസ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഐലൈനര്‍, മസ്‌ക്കാര,ഐഷാഡോ തുടങ്ങി മുഖഭംഗികൂട്ടുന്നവയില്‍ വാട്ടര്‍പ്രൂഫുള്ളവയുണ്ട്. മഴക്കാലത്തിനു യോജിച്ച ലിപ്‌സ്റ്റിക്കും വേണം. മേക്കപ്പിനു മുമ്പ് കെ്‌ളന്‍സിംഗ് ചെയ്യുമ്പോള്‍ പൗഡര്‍ ടൈപ്പ് ഉപയോഗിക്കാം. ഇവയുടെ ക്രീമും നല്ലതാണ്. എന്നാല്‍ മഴയത്ത് ഉപയോഗിക്കാവുന്നവയാകണം.
വരണ്ടചര്‍മ്മത്തിന് അല്‍മണ്ടിന്റെയോ ഹണിയുടെയോ ക്‌ളെന്‍സര്‍ കൂടുതല്‍ ഗുണം ചെയ്യും. പത്ത് ആല്‍മണ്ട് പൊടിച്ച് രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് പേസ്റ്റു രൂപത്തിലാക്കി മസാജുചെയ്യുക. ആറോ ഏഴോ മിനിട്ടിനുശേഷം കഴുകികളയാം. എണ്ണമയമുള്ള ചര്‍മ്മത്തിന് ഓട്ട്മീല്‍,പപ്പായ എന്നിവയുടെ ക്‌ളെന്‍സിംഗാണ് യോജിക്കുക. ക്‌ളെന്‍സര്‍ മുഖത്ത് മൃദ്ദുവായി വേണം തേച്ചുപിടിപ്പിക്കാന്‍. അതിനുശേഷം രോമസുഷിരങ്ങള്‍ വൃത്തിയാക്കാന്‍ ടോണിഗും ചെയ്യാവുന്നതാണ്.
ഐ ഷാഡോ പൗഡര്‍ ക്രീം,പെന്‍സില്‍ രൂപങ്ങളില്‍ ലഭിക്കും. ഐലൈനര്‍ പെന്‍സില്‍ രൂപത്തിലും ലിക്വിഡ് രൂപത്തിലുമുണ്ട്. ചെറിയ കണ്ണുകള്‍ക്ക് കടുപ്പമുള്ള ഷേഡുകള്‍ തിരഞ്ഞെടുക്കാം.
ലിപ്‌സിറ്റിക്കിനൊപ്പം ലിപ്‌ലൈനര്‍,ലിപ്ഗ്‌ളോസ് എന്നിവയും വേണം. ചുണ്ടുകള്‍ക്ക് നല്ല ആകൃതി കിട്ടാന്‍ ലിപ്‌ലൈനര്‍ സഹായിക്കുന്നു. ലിപ്ഗ്‌ളോസ് ഉപയോഗിച്ചാല്‍ ചുണ്ടിനു നല്ല തിളക്കവും കിട്ടുന്നു.

കാലിലെ മൊരി മാറുന്നതിന്
നറുവേലി കിഴങ്ങും മഞ്ചട്ടിയും പൊടിച്ചു കാച്ചിയ എണ്ണ പുരട്ടുക അല്ലെങ്കില്‍ ഗോപത്മജാദി തൈലം തൂത്തുപിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയണം.
പാദങ്ങള്‍ വിണ്ടു കീറുന്നതിന്
ഉപ്പിട്ട ചൂടുവെള്ളത്തില്‍ കാല്‍പാദം അരമണിക്കൂര്‍ മുക്കിവച്ച് തുടച്ച് ജീവന്ത്യാദി യമകം പുരട്ടുക. മഹാതിക്തഘൃതം രണ്ടു ടീസ്പൂണ്‍ രാത്രി കിടക്കാന്‍ നേരത്തു കഴിക്കുക.
നെയ്യും തേനും സമമല്ലാത്ത അളവില്‍ യോജിപ്പിച്ച് പുരട്ടുക. രസൂത്തമാദി ലേപം വിണ്ടുകീറിയ കാല്‍വെള്ളയില്‍ പുരട്ടുന്നതും ഉത്തമം.

വരണ്ടചര്‍മ്മം സൗന്ദര്യപ്രദമാക്കാം
വരണ്ടതൊലിക്ക് കൂടുതല്‍ മാര്‍ദ്ദവം ലഭിക്കാന്‍ ക്ലെന്‍സിങ്ങ് മില്‍ക്ക് ഉപയോഗിക്കാം. എപ്പോഴും സോപ്പ് ഉപയോഗിച്ചാല്‍ ചര്‍മ്മം വീണ്ടും വരണ്ടതായി അനുഭവപ്പെടാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് കോള്‍ഡ് ക്രീം ഉപയോഗിക്കുന്നതുകൊണ്ട് തൊലിക്ക് എണ്ണമയം ലഭിക്കും. തുടര്‍ച്ചയായി വെയില് കൊള്ളുകയും ശീതീകരിച്ച മുറിയില്‍ ഏറെ സമയം കഴിച്ചുകൂട്ടുന്നതും തൊലിയുടെ ജലാംശം നഷക്കടപ്പെടാനും കൂടുതല്‍ വരണ്ടുപോകാനും കാരണമാകും. എ.സി. മുറികളിലും മറ്റും ചെലവഴിക്കുന്നവര്‍ കോള്‍ഡ് ക്രീം ഉപയോഗിക്കുന്നതുകൊണ്ട് തൊലിക്ക് എണ്ണമയമുള്ള നേര്‍ത്ത ആവരണം ഉണ്ടാകുന്നു. ഇത് ഒരു പരിധിവരെ വരള്‍ച്ചയെ ഒഴിവാക്കാന്‍ സഹായിക്കും. മുഖത്ത് ഇടയ്ക്കിടയ്ക്ക് ഫേസ്മാസ്‌ക്കുകള്‍ തയാറാക്കി പുരട്ടുന്നതും നന്നായിരിക്കും. മുഖം എപ്പോഴും തിളക്കമുള്ളതും, ശുചിത്വമുള്ളതുമായിരിക്കാന്‍ ഫേസ്മാസ്‌ക്കുകളുടെ ഉപയോഗം കാരണമാകും.

 • കുളിക്കുന്ന വെള്ളത്തില്‍ കാല്‍കപ്പക്ക തേന്‍ ചേര്‍ക്കുന്നതക്ക ചര്‍മ്മത്തിന്റെ വരള്‍ച്ച ഒഴിവാക്കാന്‍ സഹായിക്കുന്നു.
 • ഉരുളക്കിഴങ്ങ് ചെറുതായി ചുരണ്ടിയെടുത്ത് ഒരു ടേബിള്‍സ്പൂണ്‍ തൈരക്ക, അരടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് പുരട്ടുക.
 • ഒരു ടേബിള്‍സ്പൂണ്‍ പാല്‍പ്പാട, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് കുഴമ്പാക്കി മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിട്ട് കഴിഞ്ഞ് നനഞ്ഞ പഞ്ഞികൊണ്ടക്ക മുഖം തുടച്ച് വൃത്തിയാക്കുക. ഈ മിശ്രിതം താഴെനിന്ന് മുകളിലേക്ക് മാത്രമേ തേച്ചുപിടിപ്പിക്കാവൂ.

എണ്ണമയമുള്ള ചര്‍മ്മത്തിന്
എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ആഴക്കചയില്‍ ഒന്ന് ആവിപിടിക്കുന്നത് നന്നായിരിക്കും. ആവിപിടിച്ചതിനുശേഷം തണുത്തവെള്ളത്തില്‍ മുഖം കഴുകുക, എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ദിവസത്തില്‍ രണ്ടുതവണയെങ്കിലും വീര്യം കുറഞ്ഞ സോപ്പോ കടലമാവോ ഉപയോഗിച്ച് മുഖം കഴുകണം. ദ്രാവകരൂപത്തിലുള്ള ഫൗണ്ടേഷന്‍, പൗഡറുകള്‍ എന്നിവ ഒഴിവാക്കണം. ചോക്ലേറ്റ്, കേക്കുകള്‍, ഐസ്‌ക്രീം തുടങ്ങിയവ കഴിയുന്നതും ഒഴിവാക്കണം.

 • ചെറുപയറുപൊടി തേച്ച് ഇളംചൂടുവെള്ളത്തില്‍ ദിവസവും രണ്ടുപ്രാവശ്യം കുളിക്കണം.
 • പുഴുങ്ങിയ പച്ചക്കറികള്‍ കഴിക്കുക.
 • രാത്രിയില്‍ മുഖം വൃത്തിയാക്കിയതിനുശേഷം കിടക്കുക.
 • ഓറഞ്ചുനീര്, ഒരു ടീസ്പൂണ്‍, കാരറ്റുനീര് ഒരു ടീസ്പൂണ്‍, ഒലിവെണ്ണ ഒരു ടീസ്പൂണ്‍, തൈര് അര ടീസ്പൂണ്‍ ഇവ അടിച്ചുചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയുക.

ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള പ്രകൃതിദത്തവഴികള്‍

 • മുഖം എപ്പോഴും ഉന്മേഷത്തോടെയും ആരോഗ്യമുള്ളതുമായി സംരക്ഷിക്കാന്‍ തണുത്ത റോസ്‌വാട്ടര്‍ കൊണ്ടു മുഖം കഴുകാം.
 • സണ്‍ഗ്ലാസ്, തൊപ്പി മുതലായവ ധരിക്കുന്നതുകൊണ്ട് സൂര്യപ്രകാശം നേരിട്ട് ചര്‍മ്മത്തിലും കണ്ണിലും പതിക്കുന്നതു തടയാം.
 • വിറ്റാമിന്‍ സി. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമുള്ള ഘടകമാണ്. അതുകൊണ്ട് അത്തരത്തിലുള്ള പഴവര്‍ഗ്ഗങ്ങളുടെ തൊലി ഉണക്കിപ്പൊടിച്ച് മുഖത്തു പുരട്ടാവുന്നതാണ്.
 • സൂര്യപ്രകാശമേല്‍ക്കുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാവുന്നതാണ്

മഴക്കാലത്തു ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കാന്‍

 1. കറ്റാര്‍വാഴയുടെ നീരും വെള്ളരിക്കയുടെ നീരും ചേര്‍ത്ത് മുഖത്തക്ക പുരട്ടുക. പതിനഞ്ച് മിനിറ്റ് മുഖം തണുത്തവെള്ളത്തില്‍ കഴുകുക. മുഖത്തെ ചര്‍മ്മത്തിന് തിളക്കം കിട്ടാനും മൃദുത്വം കിട്ടാനും നല്ലൊരു മാര്‍ഗ്ഗമാണിത്.
 2. പനിനീര്‍പ്പൂവിന്റെ നീര് വെള്ളരിക്കാനീരില്‍ കലര്‍ത്തി മുഖത്തിടുക. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കിണങ്ങുന്ന നല്ലൊരു സ്‌കിന്‍ ടോണറാണിത്.
 3. തുല്യ അളവില്‍ ഓറഞ്ചുനീരും നാരങ്ങാനീരും യോജിപ്പിക്കുക. അതിലേക്കക്ക രണ്ടുതുള്ളി തേന്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ചര്‍മ്മത്തിന്റെ വരണ്ടസ്വഭാവം മാറിക്കിട്ടും.
 4. ആപ്പിള്‍ ജ്യൂസില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. മുഖത്ത് ഇടയ്ക്കുണ്ടാകുന്ന കാരകളില്‍നിന്നക്ക മോചനം കിട്ടും.
 5. രണ്ട് തുള്ളി ഗ്ലിസറിന്‍ പപ്പായ പള്‍പ്പില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ഇരുപതുമിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. വരണ്ടചര്‍മ്മമുള്ളവര്‍ക്ക് ഇണങ്ങുന്ന സ്‌കിന്‍ ടോണാണിതക്ക.
 6. ആര്യവേപ്പില, പുതിനയില എന്നിവ അരച്ച് മുള്‍ട്ടാണി ചേര്‍ത്തക്ക കുഴമ്പുരൂപത്തിലാക്കുക. അത് മുഖത്തുതേച്ച് പതിനഞ്ചുമിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകുക. മുഖത്തുണ്ടാകുന്ന കറുത്തപാടുകളില്‍നിന്ന് രക്ഷനേടാന്‍ ഇത്ക്ക സഹായിക്കും.
 7. 2 തുള്ളി ചന്ദനതൈലം, മുള്‍ട്ടാനിമീട്ടിയുമായി ചേര്‍ക്കുക. അതിലേക്ക് ഓറഞ്ച് ജ്യൂസ് യോജിപ്പിച്ച് ആ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിട്ടിനുശേഷം കഴുകിയാല്‍ മുഖത്തിന് തിളക്കം കിട്ടും.
 8. ചര്‍മ്മത്തിനു കൂടുതല്‍ മൃദുത്വവും തിളക്കവും ലഭിക്കാന്‍ ഏറ്റവും യോജിച്ച എണ്ണകള്‍ എള്ളെണ്ണയും കടുകെണ്ണയും വെണ്ണയുമാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ ഇരുന്നശേഷം കുളിക്കുക.
  മുപ്പതുവയസുകഴിഞ്ഞു ഫേഷ്യലും ക്ലീന്‍അപ്പും ഒന്നും ചെയ്യാതെതന്നെ ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താവുന്നതാണ്.
  ചര്‍മ്മത്തിലുണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സും വൈറ്റക്ക ഹെഡ്‌സും നീക്കം ചെയ്യുക. അത് പൊളിച്ച് കളയുകയല്ല ചെയ്യേണ്ടത്. അങ്ങനെ ചെയക്കതാല്‍ മുഖത്ത് കറുത്തപാടുകളും കുഴികളും ഉണ്ടാകാനിടയുണ്ട്. ഇവ നീക്കം ചെയ്യാന്‍ പറ്റിയ ക്രീമുകളും മരുന്നുകളും ഉപയോഗിക്കുകയാണക്ക ചെയ്യേണ്ടതക്ക. അങ്ങനെ ചെയക്കതക്ക മുഖസൗന്ദര്യം നിലനിര്‍ത്താം.

Tags
Show More

Related Articles

Back to top button
Close