INDIANEWS

മഹത്തായ ഈ പട്ടണത്തെ തിരിച്ചറിയാന്‍ കഴിയുമോ? മോദിയുടെ പോസ്റ്റ് വൈറല്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ ട്വിറ്റര്‍ പോസ്റ്റ് വൈറലായിരുന്നു. ഒരു ക്ഷേത്രം, ദീപാലംകൃതമായ നദീതീരവും പടവുകളും, ആരാധന നടത്തുന്ന നിരവധി പേര്‍ ഇവയൊക്കെ ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ഒരു പ്രമുഖ ക്ഷേത്രപരിസരത്ത് നിന്ന് പകര്‍ത്തിയ മനോഹര ചിത്രമായിരുന്നു അത്. ‘മഹത്തായ ഈ പട്ടണത്തെ തിരിച്ചറിയാന്‍ കഴിയുമോ?’ ലോസ്റ്റ് ടെംപിള്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇങ്ങനെയൊരു കുറിപ്പോടെ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ ചിത്രമല്ല, മറിച്ച് ആ പട്ടണവും ക്ഷേത്രവും തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഹിറ്റായിമാറിയത്. ഉത്തര്‍പ്രദേശിലെ കാശിയും രത്നേശ്വര്‍ ക്ഷേത്രവുമായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്.’എനിക്കറിയാം, കുറച്ച് വര്‍ഷം മുമ്പ് ഈ ചിത്രം ഞാന്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് കാശിയിലെ രത്നേശ്വര്‍ മഹാദേവ ക്ഷേത്രമാണ്’, ലോസ്റ്റ് ടെംപിളിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോദി കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close