INDIANEWS

മഹാത്മ​ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന വി കല്യാണം അന്തരിച്ചു

ചെന്നൈ: മഹാത്മ​ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന വി കല്യാണം(99) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ചെന്നൈയിലെ ഇളയ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ബെസന്ത് ന​ഗർ ശ്മശാനത്തിൽ നടക്കും.

1922 ഓ​ഗസ്റ്റ് 15ന് ഷിംലയിലായിരുന്നു വി കല്യാണത്തിന്റെ ജനനം. 1944 മുതൽ 1948 വരെയാണ് ഇദ്ദേഹം മഹാത്മ​ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്.1948 ജനുവരി 30 ന് രാഷ്ട്രപിതാവ് വധിക്കപ്പെട്ടപ്പോൾ കല്യാണം മഹാത്മാഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close