INDIANEWS

മഹാരാഷ്ട്രയിലെ ആരാധനാലയങ്ങള്‍ തുറന്നു

മുംബൈ: കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട മഹാരാഷ്ട്രയിലെ ആരാധനാലയങ്ങള്‍ തുറന്നു. എട്ടുമാസത്തോളമായി ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.ശനിയാഴ്ച ആരാധനാലയങ്ങള്‍ തുറക്കുന്ന വിവരം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചിരുന്നു. ഷിര്‍ദ്ദി സായ് ബാബ ക്ഷേത്രം, മഹിം ദര്‍ഗ, മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം തുടങ്ങിയ പ്രശസ്ത ആരാധനാലയങ്ങളും തുറന്നു.ഞായറാഴ്ച രാത്രി തുറന്ന ആരാധനാലയങ്ങളും പരിസരവുമെല്ലാം അണുവിമുക്തമാക്കി. തുടര്‍ന്ന് തിങ്കളാഴ്ച വെളുപ്പിന് ഭക്തര്‍ക്കായി തുറന്നുനല്‍കുകയായിരുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ആരാധന അനുവദിക്കൂ. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കില്ല. രോഗലക്ഷണമുള്ളവരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല. മാസ്‌ക് കൃത്യമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ശരീര ഊഷ്മാവ് പരിശോധിച്ചതിന് ശേഷമേ പ്രവേശനം അനുവദിക്കൂ.വിഗ്രഹം, വിശുദ്ധ ഗ്രന്ഥങ്ങള്‍ തുടങ്ങിയവ തൊടാന്‍ അനുവദിക്കില്ല. സംഗീതം ആലപിക്കാനും മറ്റും അനുമതി നല്‍കില്ല. മിക്കയിടങ്ങളിലും ഓണ്‍ലൈനായി ബുക്ക് ചെയ്തവരെ മാത്രമേ പ്രവേശനത്തിന് അനുവദിക്കൂ.മാര്‍ച്ച് 24 മുതല്‍ രാജ്യമെമ്പാടും ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അതേസമയം മണ്ഡലമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തിങ്കളാഴ്ച തുറന്നു.ഇ/

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close