Breaking NewsINDIA
മഹാരാഷ്ട്രയില്‍ ഇന്നും 14,000ത്തിലധികം കോവിഡ് രോഗികള്‍; മരണസംഖ്യ 21,698 ആയി

മുംബൈ:മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 14,161 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 11,749 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. 339 പേര് മരിച്ചു.സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,57,450 ആയി. 4,70,873 പേര് ഇതിനോടകം രോഗമുക്തി നേടി. നിലവില്‍ 1,64,562 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിനോടകം 21,698 പേര്‍ക്കാണ് കോവിഡ് മൂലം മഹാരാഷ്ട്രയില്‍ ജീവന് നഷ്ടപ്പെട്ടതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.