INDIANEWSTop News

മഹാരാഷ്ട്രയില്‍ വിതരണം ചെയ്ത വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യം; ടെക്‌നീഷ്യന്‍മാര്‍ക്ക് പോലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല; പി.എം കെയര്‍ ഫണ്ടിൽ വൻ അഴിമതിയെന്ന് മഹാരാഷ്ട്രയിലെ ഭരണമുന്നണി

മുംബൈ: പി.എം കെയര്‍ ഫണ്ടിൽ വൻ അഴിമതിയെന്ന് മഹാരാഷ്ട്രയിലെ ഭരണമുന്നണി. പി എം കെയർ ഫണ്ട് ഉപയോ​ഗിച്ച് മഹാരാഷ്ട്രയില്‍ വിതരണം ചെയ്ത വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണെന്നാണ് ആരോപണം. ടെക്‌നീഷ്യന്‍മാര്‍ക്ക് പോലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.

‘ഇത് വലിയ അഴിമതിയാണ്. പി.എം കെയറിന് കീഴില്‍ നടന്ന വെന്റിലേറ്റര്‍ വിതരണത്തില്‍ സംസ്ഥാനതലത്തില്‍ അന്വേഷണം വേണം,’ സച്ചിന്‍ സാവന്ത് പറഞ്ഞു. ഔറംഗബാദ് മെഡിക്കല്‍ കോളേജ് വിദഗ്ധരാണ് വെന്റിലേറ്ററിലെ തകരാറുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പണമാണ് പി.എം കെയര്‍ ഫണ്ടിലുള്ളതെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് വെന്റിലേറ്ററില്‍ വിതരണത്തിലെ അനാസ്ഥയെന്നും സച്ചിന്‍ പറഞ്ഞു.നാസിക്, ബീഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വെന്റിലേറ്ററിന്റെ കാര്യക്ഷമതയില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

നേരത്തെ എന്‍.സി.പി നേതാവ് സതിഷ് ചവാനും ആശുപത്രികള്‍ സന്ദര്‍ശിച്ച് സമാന ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മഹാരാഷ്ട്ര സര്‍ക്കാരിനെ നയിക്കുന്ന മുന്നണി ഉന്നയിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 39,923 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 53,249 പേരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 695 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 53,09,215 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ കോവിഡ് സ്ഥരീകരിച്ചത്. ഇതില്‍ 47,07,980 പേര്‍ രോഗമുക്തരായി. 79,552പേര്‍ മരിച്ചു. 5,19,254 പേര്‍ ചികിത്സയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close