INDIANEWSTrending

മഹാരാഷ്ട്രയിൽ നാളെ മുതൽ രാത്രി കർഫ്യൂ

മുംബൈ : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചു. കൂടാതെ, അടുത്തമാസം 4 മുതൽ സംസ്ഥാനത്താകെ നിരോധനനാജ്ഞയും ഏർപ്പെടുത്തും.നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത് മഹാരാഷ്ട്രയിലാണ്. വൈറസിന്റെ പുതിയ വകഭേദവും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നാളെ മുതൽ മാളുകൾ രാത്രി 8 മുതൽ രാവിലെ 7 വരെ അടച്ചിടണം. ഏറ്റവും കൂടുതൽ കേസുകളുള്ള നാന്ദേഡ്, ബീഡ് എന്നിവിടങ്ങളിൽ പത്തുദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close