KERALANEWS

മഹാവിപത്തിന്റെ കാലത്ത് മനുഷ്യത്വം മരവിക്കുന്ന മനുഷ്യന്‍

കാസര്‍ഗോഡ്: വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്നരവയസുകാരിക്കു പാമ്പ് കടിയേറ്റു. പാണത്തൂര്‍ വട്ടക്കയത്ത് ക്വാറൈന്റീനില്‍ കഴിഞ്ഞിരുന്ന ദമ്പതികളുടെ മകളെ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിലെ ജനല്‍കര്‍ട്ടന് ഇടയില്‍ നിന്ന് അണലി കടിച്ചത്. വീട്ടുകാര്‍ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും ആരും വീട്ടിലേക്ക് വരാന്‍ തയാറായില്ല. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതാണ് രക്ഷയായത്. തുടര്‍ന്ന് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ അയല്‍വാസിയായ ജിനില്‍ മാത്യു ക്വാറന്റീനില്‍ പ്രവേശിച്ചു. കാസര്‍കോട് രാജപുരത്താണ് സംഭവമുണ്ടായത്. ആശുപത്രിയിലെ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. ബിഹാറില്‍ അധ്യാപകരായ ദമ്പതികള്‍ 16-ാം തിയതിയാണ് വട്ടക്കയത്തെ വീട്ടില്‍ എത്തുന്നത്. അന്നുമുതല്‍ ക്വാറന്റീനിലായിരുന്നു.
കോവിഡ് രോഗികളൊടുള്ള മലയാളിയുടെ മനോഭാവം ഏറെ മനുഷ്യത്വ രഹിതമെന്നു സൂചിപ്പിക്കുന്നതാണ് ഈ വാര്‍ത്ത. പത്തനംതിട്ടയില്‍ കോവിഡ് ചികത്സയിലിരുന്ന യുവതിയുടെ വീട് ആളുകള്‍ അക്രമിച്ചതും, കോവിഡ് രോഗികളെ ചികിത്സച്ച ഡോക്ടരോട് വീടൊഴിഞ്ഞു പോകാന്‍ വീട്ടുടമ ആവശ്യപ്പെട്ടതുമെല്ലാം വാര്‍ത്തയായിരുന്നു. കോവിഡ് രോഗബാധിതരെന്ന് സംശയിച്ച യുവതിക്കും മക്കള്‍ക്കും വീട്ടില്‍ പ്രവേശനം നിഷേധിച്ചതുമെല്ലാം നാം കണ്ടതാണ്. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്നു സര്‍ക്കാര്‍ നിരന്തരം ആവര്‍ത്തിക്കുമ്പോഴും, സ്വന്തം സുരക്ഷയെ മാത്രം മുന്നില്‍ കാണുകയും കോവിഡ് രോഗികളോടു മാത്രമല്ല ക്വാറെന്റെയിനില്‍ കഴിയുന്നവരോടു പോലും മനുഷ്യത്വ രഹിതമായി പെരുമാറുക എന്നത് നിത്യ സംഭവമായി കഴിഞ്ഞു.
ഏറെ ദയനീയമെന്നു പറയട്ടെ, മംഗലാപുരത്ത് കോവിഡ് ബാധിച്ചു മരിച്ച വൃദ്ധന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുക്കാതിരിക്കുകയും ആ മൃതദേഹം ആമ്പുലന്‍സ് ഡ്രൈവര്‍ ആംബുലന്‍സ് ഡ്രൈവര്‍ സംസ്‌കരിക്കുകയും ചെയ്തത് മംഗലാപുരത്തായിരുന്നു. മുഹമ്മദ് ആസിഫ് എന്ന യുവാവ് ഹിന്ദു മതാചാര പ്രകാരമാണ് ആ മൃതദേഹം സംസ്‌കരിച്ചത്. ഇത്തരം വാര്‍ത്തകള്‍ ആശാവഹമാണെങ്കിലും മനുഷ്യത്വ രഹിതമായ പല സംഭവങ്ങളും ഈ മഹാവിപത്തിന്റെ കാലത്തും സംഭവിക്കുന്നുണ്ട്. ജാഗ്രതയോടെയും ഒത്തരുമയോടെയും അതിജീവക്കേണ്ട നാളുകളിലൂടെയാണ് കടന്നു പോകേണ്ടത്.

Tags
Show More

Related Articles

Back to top button
Close