INSIGHT

മഹാസമാധി ദിനം ഓര്‍മ്മിപ്പിക്കുന്നത്

സ്വാമി വിശുദ്ധാനന്ദ ,
പ്രസിഡന്റ്,
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ്

ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് പരിനിര്‍വ്വാണ ദിനമാണ് നാളെ. ലോകമാകെയുള്ള ഗുരുദേവ ഭക്തന്‍മാര്‍ ഹൃദയാര്‍ച്ചനയിലൂടെ തൃപ്പാദസ്വരൂപത്തിന് മുന്നില്‍ ധ്യാനലീനരായിത്തീരുന്ന ഒരു പുണ്യദിനം. മഹാഗുരുക്കന്‍മാരുടെ പരിനിര്‍വ്വാണ സ്മൃതി സര്‍വ്വ പ്രപഞ്ചാനുഭവങ്ങളുടേയും അഥവാ സര്‍വ്വ നാമരൂപാനുഭവങ്ങളുടേയും നില്‍പ്പിന് യാതൊരു പൊരുളാണോ ഹേതുവായി നിലകൊള്ളുന്നത് ആ പൊരുളില്‍ നിന്നും ഭിന്നമായൊരു അസ്തിത്വം നമുക്കില്ലെന്ന ബോധമുണര്‍ത്തുന്നതാണ്. അതുകൊണ്ടാണ് ഗുരുക്കന്‍മാരുടെ മഹാപരിനിര്‍വ്വാണദിനം അല്ലെങ്കില്‍ മഹാസമാധിദിനം സര്‍വ്വലോകരുടേയും പ്രാര്‍ത്ഥനാ ദിനമാകണമെന്ന് അറിവുള്ളവര്‍ പറയുന്നത്. പ്രപഞ്ചാനുഭവങ്ങള്‍ക്കതീതമായ ഒരാനന്ദാനുഭൂതി യിലേയ്ക്ക് ഇന്ദ്രിയങ്ങളും മനസ്സും ഹൃദയവും അന്തക്കരണങ്ങളുമെല്ലാം വിലീനമായിത്തീരുന്ന ഈ പുണ്യദിനം പ്രാര്‍ത്ഥനാദിനമായി കഴിഞ്ഞ 92 കൊല്ലങ്ങളായി നാം മുറതെറ്റാതെ ആചരിച്ചു വരികയാണ്. ഈ ആചരണമാകട്ടെ വലിയൊരു കടപ്പാടിന്റെ ഭക്തിനിര്‍ഭരമായ നിറവേറലിനു കൂടി അവസരമേകുന്നതാകണം.

ഗുരുദേവ തൃപ്പാദങ്ങള്‍ നിത്യനിര്‍മുക്തനായ മഹര്‍ഷിയായിരുന്നു. ത്യാഗിയായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close