KERALANEWS

മഹിളാ സംഘം നേതാവായിരുന്ന ഡോ. കെ. ശാരദാമണി അന്തരിച്ചു; വിടപറഞ്ഞത് പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക

കൊല്ലം :കേരള പഠനത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി (93) അന്തരിച്ചു.തിരുവനന്തപുരത്ത് കവടിയാറിലുള്ള വസതിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് മകള്‍ക്കൊപ്പമായിരുന്നു താമസം.

1961 മുതല്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ശാരദാമണി 1988ല്‍ വിരമിച്ചു.
കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചായിരുന്നു ആദ്യകാലപഠനം ( Emergence of a slave caste: Pulayas of Kerala) . 1980കളില്‍ സ്ത്രീപ്രസ്ഥാനത്തില്‍ സജീവസാന്നിദ്ധ്യമായിരുന്നു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ മുന്‍ പ്രസിഡണ്ടായിരുന്നു. തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകം ( Matriliny Transformed: Family, Law and Ideology in 20th Century Travancore ) ഏറെ ശ്രദ്ധേയമാണ്.പത്തോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനയുഗം ഗോപി എന്നറിയപ്പെട്ടിരുന്ന പരേതനായ എന്‍ ഗോപിനാഥന്‍ നായരാണ് ഭര്‍ത്താവ്. ആശ, ജി അരുണിമ( കെസിഎച്ച്ആര്‍ ഡയറക്ടര്‍)എന്നിവര്‍ മക്കള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close