SPORTS

മാഞ്ചസ്റ്റർ സിറ്റിക്കും ബാഴ്സലോണക്കും കനത്ത തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും സ്പാനിഷ് ലീഗിൽ ബാഴ്സലോണക്കും ഞെട്ടിക്കുന്ന തോൽവി. ടോട്ടാനം ഹോട്സ്പറാണ് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചത്. ബാഴ്സലോണയെ അത്‍ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി.

പ്രീമിയർ ലീഗിലെ മറ്റു മത്സരങ്ങളിൽ ചെൽസി രണ്ട് ഗോളിന് ന്യൂകാസിലിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളിന് വെസ്റ്റ്ബ്രോമിനെയും പരാജയപ്പെടുത്തി. സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡിനെ വില്ലാറയർ സമനിലയിൽ തളച്ചു. ഇറ്റാലിയൻ ലീഗിൽ യുവന്‍റസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാഗ്ലിയാരിയെ തോൽപ്പിച്ചു. രണ്ട് ഗോളുകളും സൂപ്പർ താരം ക്രിസ്റ്റ്യോനോ റെണോൾഡയുടെ വകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close