KERALANEWS

മാണി സി കാപ്പന്റെ രാജി വഞ്ചനയായി കാണേണ്ടതില്ലെന്ന് ടി.പി. പീതാംബരന്‍

തിരുവനന്തപുരം : മാണി സി കാപ്പന്റെ രാജി വഞ്ചനയായി കാണേണ്ടതില്ലെന്ന് ടി.പി. പീതാംബരന്‍. മാണി. സി. കാപ്പനുള്‍പ്പെടെ പത്തുപേരാണ് പാര്‍ട്ടി വിട്ടത്.തോറ്റ പാര്‍ട്ടിക്ക് ജയിച്ച സീറ്റ് നല്കിയതിലുള്ള വിഷമമാണ് ഇതിനു കാരണമെന്നും ഇത് വഞ്ചനയായി കണക്കാക്കാൻ ആകില്ലെന്നും പീതാംബരൻ പറഞ്ഞു. പാർട്ടിവിട്ടവർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട ശശീന്ദ്രന്റെ ആവശ്യത്തോടാണ് പീതാംബരന്റെ പ്രതികരണം.

പാര്‍ട്ടി രൂപീകരിക്കുന്ന മാണി സി. കാപ്പനെതിരെ എൻസിപി അച്ചടക്കനടപടിയെടുക്കുമെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ, രാജിവച്ചവരെ എങ്ങിനെ പുറത്താക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ചോദിച്ചു.ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അച്ചടക്കലംഘനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close