Uncategorized

മാണി സി കാപ്പന്‍ ഇടത് മുന്നണി വിടില്ല : ഇ പി ജയരാജന്‍

കോട്ടയം: മാണി സി കാപ്പന്‍ ഇടത് മുന്നണി വിടില്ലെന്ന് ഇ പി ജയരാജന്‍. പാലായെ ചൊല്ലി ഇടത് മുന്നണിയില്‍ ഒരു തര്‍ക്കവുമില്ലെന്നും ജയരാജന്‍ പറഞ്ഞു. യുഡിഎഫില്‍ നിന്ന് കൂടുതല്‍ പേര്‍ മുന്നണിയിലെത്തും. ആരൊക്കെ വരുന്നുവോ അവരെയെല്ലാം സ്വാഗതം ചെയ്യുമെന്നും ഇടത് മുന്നണിയില്‍ കണ്‍ഫ്യൂഷനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, കാപ്പന്റെയടക്കം പരസ്യ പ്രസ്താവനകളില്‍ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെങ്കിലും പാലായില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് എന്‍സിപി നിലപാട്. ഇന്നലെ ചേര്‍ന്ന മുന്നണി യോഗത്തില്‍ പാലാ സീറ്റ് ഉയര്‍ത്താന്‍ എന്‍സിപി തയ്യാറെടുത്തെങ്കിലും സീറ്റ് വിഭജനം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. യോഗത്തിന് ശേഷം പുറത്തിറങ്ങി വന്ന എന്‍സിപി അദ്ധ്യക്ഷന്‍ ടി പി പീതാംബരന്‍ പാലാ സീറ്റില്‍ അവകാശവാദം ആവര്‍ത്തിച്ചിരുന്നു.എന്നാല്‍, ശരദ് പവാറിന്റെ തീരുമാനം വൈകുന്നതും സംസ്ഥാന നേതൃത്വത്തെ കുഴപ്പിക്കുകയാണ്. എല്‍ഡിഎഫ് ജാഥകളില്‍ സഹകരിക്കാനാണ് എന്‍സിപിയുടെ നിലവിലെ തീരുമാനമെങ്കിലും ഒന്നിന് ദില്ലിയില്‍ ശരത് പവാര്‍ കേരള നേതാക്കളുമായി നടത്തുന്ന ചര്‍ച്ച പ്രധാനമാണ്. ഫെബ്രുവരി 13,14 തീയതികളിലാണ് എല്‍ഡിഎഫ് ജാഥകള്‍ തുടങ്ങുന്നത്. ഫെബ്രുവരി 13ന് കാസര്‍കോട് നിന്നുള്ള വടക്കന്‍മേഖലാ ജാഥ എ വിജയരാഘവനും 14 ന് എറണാകുളത്ത് നിന്നുള്ള തെക്കന്‍ മേഖലാ ജാഥ ബിനോയ് വിശ്വവും നയിക്കും. ജാഥകള്‍ ഫെബ്രുവരി 26ന് അവസാനിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close