KERALANEWSTop News

മാദ്ധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം:മാദ്ധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന്‌.

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം. വൈകിട്ട് മൂന്നരയ്ക്ക് കാരയ്ക്കാ മണ്ഡപത്തിനടുത്ത് വെച്ച് ആക്ടീവയില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിന്റെ വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഫോർട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിൽ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം.അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും സംഭവം നടക്കുന്ന സമയത്ത് ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ മൊഴി എടുക്കുമെന്നും പൊലീസ് പറഞ്ഞു. അപകടം എങ്ങനെ നടന്നുവെന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൈരളി, മംഗളം ന്യൂസ് 18, മനോരമ എന്നിങ്ങനെ വിവിധ ന്യൂസ് ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close