KERALANEWS

മാധ്യമങ്ങളുടെ നിലപാട് ജനാധിപത്യ വിരുദ്ധം, തുറന്ന സംവാദത്തിന് തയ്യാറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:മാധ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ശ്രമിക്കുന്നവെന്നും വികസന അജണ്ടയില്‍ നിന്നും പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നതായും കോടിയേരി ആരോപിച്ചു. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും കോടിയേരി കുറ്റപ്പെടുത്തി. നിരന്തരം വിവാദങ്ങളാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

ഇടത് വിരോധം സൃഷ്ടിക്കുക എന്ന നിലപാടാണ് മാധ്യങ്ങള്‍ ചെയ്യുന്നത്. ജനജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നും കോടിയേരി. കേരളത്തെ കൊലക്കളമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നുവെന്നും നാല് മാസത്തിനിടെ നാലാമത്തെ സി പി എം പ്രവര്‍ത്തകനെയാണ് കൊന്നതെന്നും കോടിയേരി. സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കാക്കണം. ഇടത് സര്‍ക്കാരിന്റേത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനമാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close