INDIANEWS

‘മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമം’: ആന്ധ്രയിൽ ദൃശ്യമാധ്യങ്ങൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യുഡൽഹി: ആന്ധ്രപ്രദേശിലെ രണ്ടു ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആന്ധ്രപ്രദേശ് സർക്കാറിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മാധ്യമങ്ങളെ നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രാജ്യദ്രോഹമെന്തെന്ന് വ്യക്തമാക്കേണ്ട സമയമാണെന്നും കേസ് പരിഗണിക്കുന്ന വേളയിൽ കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ കൊവിഡ് വ്യാപന നിയന്ത്രണ പരിപാടികളുടെ നടത്തിപ്പിനെ വിമത എം പി കൃഷ്ണം രാജു വിമർശിച്ചത് സംപ്രേക്ഷണം ചെയ്തതിനാണ് മാധ്യമങ്ങൾക്ക് നേരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുത്തത്.

നാല് ആഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് വിശദീകരണം നൽകണമെന്നും ജുസ്ടിക് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ എൽ നാഗേശ്വര റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ച് അറിയിച്ചു. ഈ എഫ്‌ഐആർ വച്ച് മാധ്യമങ്ങൾക്കോ അതിലെ ജീവനക്കാർക്കോ എതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്നും ബെഞ്ച് ഉത്തരവിട്ടു. “ഐപിസിയുടെ 124 എ (രാജ്യദ്രോഹം), 153 വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) എന്നീ വകുപ്പുകൾക്ക്, പ്രത്യേകിച്ചും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും സംസാരത്തിന്റെയും അവകാശങ്ങൾ സംബന്ധിച്ച വിഷയത്തിൽ, വ്യാഖ്യാനം ആവശ്യമാണെന്ന് കരുതുന്നു”:

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close