മാധ്യമപ്രവര്ത്തകന് എന്‍.ജെ.നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ദ് ഹിന്ദു ദിനപത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റര്‍ എന്‍.ജെ.നായര്‍(ജ്യോതിഷ് നായര്‍-58) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തൈയ്ക്കാട് ശാന്തി കവാടത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക്.
എപ്പോഴും ചുണ്ടില്‍ മായാത്ത ചിരിയുമായി മാധ്യമരംഗത്ത് സജീവമായിരുന്ന കൂട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും എന്‍.ജെ യുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് മാധ്യമസുഹൃത്തുക്കള്‍.
ഇന്ത്യന്‍ എക്സ്പ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന ജ്യോതിഷ് സെന്റ് ജോസഫ്സ് ഹൈസ്കൂളിലും കേരള സര്‍വകലാശാലയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പണ്ഡിറ്റ്സ് കോളനിയിലായിരുന്നു താമസം. സുമം ബി കുറുപ്പാണ് ഭാര്യ.മകന് സിദ്ധാര്‍ത്ഥ് ഓസ്ട്രേലിയലിലെ ബ്രിസ്ബെയ്നിലാണ്.രണ്ടാമത്തെ മകന് ടെക്നോപാര്‍ക്കില്‍.
മൃതദേഹം അന്തിമോപചാരമര്‍പ്പിക്കാന്‍ 1.30ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
തന്റെ തൊഴിലിൽ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നു എൻ ജെ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.എന്‍ ജെ നായരുടെ നിര്യാണത്തോടെ മാധ്യമ മേഖലയിലെ അതുല്യവ്യക്തിത്വങ്ങളിലൊന്നാണ് മറഞ്ഞ് പോകുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.