KERALA
മാധ്യമപ്രവര്ത്തകന് എ.ജയകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: എ.എന്‍.ഐ ലേഖകന്‍ അരുണ്‍ ജയന്റെ പിതാവും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് മുന്‍ പി.ആര്.ഒയുമായ എ.ജയകുമാര്‍ (72) നിര്യാതനായി. സംസ്കാരം ശാന്തികവാടത്തില്‍. പത്രപ്രവര്‍ത്തകനായിരുന്ന ജയകുമാര്‍ ആകാശവാണി, കേരളദേശം, കേരളപത്രിക, മലയാള രാജ്യം, തനിനിറം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൗനം സ്മൃതി (നോവല്‍), മധ്യാഹ്നം, രാത്രിയില്‍ (കഥകള്‍), ഡോസ്റ്റോവ്സ്കി (ജീവചരിത്രം) എന്നീ പുസ്തകങ്ങളെഴുതി. വത്സലയാണ് ഭാര്യ. ലക്ഷ്മി മകളാണ്.