
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ നാലാം തൂണായി വിലയിരുത്തപ്പെടുന്നവയാണ് മാധ്യമങ്ങള്‍. അധികാര വര്ഗ്ഗത്തിനെ നിശിതമായി വിമര്‍ശിക്കാനും, തെറ്റുകള്‍ മുഖം നോക്കാതെ വിളിച്ചുപറയുവാനും മാധ്യമങ്ങള്‍ക്കവകാശമുണ്ട്. നിക്പക്ഷത എന്ന വാക്ക് മാധ്യമങ്ങളെ സംബന്ധിച്ചു പ്രസക്തമാകും അതു തന്നെ. എങ്കിലും ലോകത്തിലെ മിക്ക മാധ്യമങ്ങളും തന്നെ കൃത്യമായ പക്ഷങ്ങള്‍ പാലിക്കുന്നവയാണെന്നു പറയാം. വിമര്‍ശനത്തിന്റെ അമ്പുകള്‍ കൂടുതല്‍ ശക്തമാകുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും വിമര്‍ശിക്കപ്പെട്ട സംഘം നോക്കും. ഇത് ഏറെ പ്രസക്തമാകുന്നത്, ഇടതുപക്ഷ ഭരണകൂടം പ്രത്യക്ഷമായി തന്നെ ചില വാര്‍ത്താ ചാനലുകള്ക്കെതിരു നില്ക്കുന്ന ഈ സാഹചര്യത്തിലാണ്. ഇടതുപക്ഷ മുന്നിണി അധികാരത്തിലേറിയ ആദ്യ നാളുകളില്‍ മുഖ്യമന്ത്രിയടക്കം പഴിയേറെ കേട്ടത് അവരുടെ മാധ്യമ വിരുദ്ധ നിലപാടുകളുടെ പേരിലായിരുന്നു. മുഖ്യ മന്ത്രി മാധ്യമങ്ങള്‍ക്കു മുന്നില്‍ കടക്ക് പുറത്തെന്ന് ആക്രോശിച്ചപ്പോഴും ഈ നിലപാടിന്റെ പേരില്‍ ഏറെ പഴികേള്ക്കേണ്ടതായും വന്നു. അതിനൊരു മാറ്റമുണ്ടായത് കോവിഡ് വിവരങ്ങളുമായി നിത്യേന മുഖ്യന് മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയപ്പോഴായിരുന്നു. മാധ്യമ വിരുദ്ധതയെന്നു ആക്ഷേപിച്ചവര്‍ക്ക് ഭരണപക്ഷത്തിനു ‘മാധ്യമ മാനിയ’ ആണെന്നു വരെ പറയേണ്ടതായും വന്നു. ചാനല്‍ ചര്‍ച്ചകളും വാര്‍ത്താ സമ്മേളനങ്ങളുമായെല്ലാം ഭരണപക്ഷ പ്രതിനിധികള്‍ മാധ്യമങ്ങളോട് ഏറെ സൗഹാര്‍ദ്ധപരമായ നിലപാട് സ്വീകരിച്ചു വന്നപ്പോളാണ് മറ്റൊരു വിവാധമുണ്ടാകുന്നത്. ഏഷ്യാനെറ്റ്- സിപിഎം സംഘട്ടനമായിരുന്നു അത്.
. ചാനല്‍ ചര്‍ച്ചകളിലെ ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നില്ല എന്ന പേരില്‍ ഏതാനും ദിവസം മുമ്പ് ഏഷ്യാനെറ്റിന്റെ ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പങ്കെടുക്കില്ല എന്ന നിലപാടും പാര്‍ട്ടി സ്വീകരിച്ചരുന്നു. ഇതിന്റെ വിശദീകരണവുമായി ചാനല്‍ അധികാരികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയും പോസ്റ്റിലുണ്ട്.
സിപിഐ എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റിങ്ങനെ, മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. കോവിഡ്-19ന്റെ വ്യാപനം തടയുന്നതിന് സമൂഹത്തെ പ്രാപ്തമാക്കാന്‍ വിലപ്പെട്ട സേവനം മാധ്യമങ്ങള്‍ ലോകവ്യാപകമായി തന്നെ നല്‍കുന്നുണ്ട്. എന്നാല്‍, അടുത്തകാലത്തായി കേരളത്തിലെ മാധ്യമങ്ങളില്‍ ഒരുവിഭാഗം വഴിമാറി സഞ്ചരിക്കുകയാണ്. പൊതു ഇടങ്ങളുടെ വാതായനമാണ് മാധ്യമങ്ങള്‍. പക്ഷേ, തുറന്ന സംവാദങ്ങള്‍ നടക്കേണ്ട പൊതുയിടങ്ങളെ അടഞ്ഞ ജാലിയന്‍ വാലാബാഗുകളാക്കാന്‍ ചാനലുകള്‍ പരിശ്രമിക്കുന്നു.നേരറിയാനുള്ള മൗലികാവകാശം പൗരനുണ്ട്. അത് നിഷേധിക്കുന്നതാകരുത് ചാനല്‍ സംവാദം. വ്യാജവാര്‍ത്തകളിലും കെട്ടുകഥകളിലും കെട്ടിപ്പൊക്കുന്ന കെട്ടുകാഴ്ചകളായി ചാനല്‍ ചര്‍ച്ചകളെ അധഃപതിപ്പിക്കരുത്. ഇതൊക്കെ ചെയ്തശേഷവും ഞങ്ങളുടെ ചാനല്‍ നിഷ്പക്ഷമാണ് എന്നുള്ള ഏഷ്യാനെറ്റ് ചാനല്‍ എഡിറ്ററുടെ വിളിച്ചുപറയല്‍ അപഹാസ്യമാണ്. രാത്രികാല ചര്‍ച്ചകളെ യുഡിഎഫ്-ബിജെപി അജന്‍ഡ നടപ്പാക്കാനുള്ള ആസൂത്രിതവേദിയാക്കി ഈ ചാനല്‍ മാറ്റി. സിപിഐ എം പ്രതിനിധികള്‍ വിട്ടുനില്‍ക്കാനുള്ള തീരുമാനം പ്രാകൃതമാണെന്നാണ് ചാനല്‍ എഡിറ്ററുടെ പക്ഷം. ഭരണ പാര്‍ടിയുടെ പ്രതിനിധിയോട് ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറയുന്നതു കേട്ടു. ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ഉത്തരം പറയാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്യുന്നതാണ് പ്രാകൃതം. യേശുവിനെ വിചാരണ ചെയ്ത പീലാത്തോസ് പോലും മറുപടി കേള്‍ക്കാന്‍ സാവകാശം നല്‍കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെ വീരശൂര പരാക്രമം കാട്ടുന്ന ഇക്കൂട്ടര്‍ എന്തേ, മോഡി സര്‍ക്കാരിനും ബിജെപിക്കുമെതിരെ ചോദ്യമൊന്നും ഉയര്‍ത്തുന്നില്ല. അപ്പോള്‍ വിഗ്രഹഭഞ്ജനം ആര്‍ക്കുവേണ്ടിയാണ് ‘.