HEALTHNEWSTrending

മാനസിക പിരിമുറുക്കങ്ങൾ കുറക്കാനും ശരീരത്തിലെ പ്രതിരോധ ശേഷി കൂട്ടാനും ചുംബിക്കുക; ദിവസേന ഉമ്മ വെക്കുക എന്നത് ദീർഘായുസ്സ് ലഭിക്കാനുള്ള പോംവഴി

നമ്മുടെ പങ്കാളികളോട് സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ വഴി അവരെ ചുംബിക്കുക എന്നതാണ്. മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന ഏറ്റവും മനോഹരമായ ആശയവിനിമയ രീതിയാണ് ചുംബനം. ശാരീരിക ആരോഗ്യത്തിന് പുറമേ മാനസിക ആരോഗ്യത്തിനും ചുംബനം നല്ലതാണ് എന്ന പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാനസിക പിരിമുറുക്കങ്ങൾ കുറക്കാനും ശരീരത്തിലെ പ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായിക്കും.ചുംബിക്കുക വഴി രണ്ട് വ്യക്തികൾ തമ്മിലുള്ള സ്നേഹം കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായിക്കും എന്നതിൽ സംശയമില്ല. ബന്ധങ്ങളുടെ അടിത്തറ കൂടുതൽ സുദൃഢമാക്കാൻ ഇത് സഹായിക്കുകയും ചെയ്യുന്നുണ്ട്. ചുംബന ദിനം എന്ന ആശയം ആദ്യമായി തുടങ്ങിയത് യുകെയിലാണ്. അമേരിക്കയിൽ ജൂൺ 22നാണ് ദേശീയ ചുംബന ദിനമായി ആഘോഷിക്കപ്പെടുന്നത്.

ചുംബനത്തെക്കുറിച്ച് ചില വസ്തുതകൾ
1.നിങ്ങളുടെ പങ്കാളിയെ ഒരു മിനിറ്റ് നേരം ചുംബിച്ചാൽ 26 കലോറി ഊർജം എരിച്ച് കളയാൻ സാധിക്കും. അഥവാ തുടർച്ചയായി ചുംബിച്ചാൽ ആയുസ് കൂട്ടാൻ സഹായകമാവും എന്നർത്ഥം. ദിവസേന ഉമ്മ വെക്കുക എന്നത് ദീർഘായുസ്സ് ലഭിക്കാനുള്ള പോംവഴിയാണ്.
2.ചുംബന സമയത്ത് ഉത്പാദിക്കപ്പെടുന്ന അധിക ഉമിനീർ വായ വൃത്തിയാക്കാനും പല്ലുകളിൽ കണ്ടു വരാറുള്ള അസുഖങ്ങൾ ഭേദമാക്കാനും സഹായിക്കും.
3.സാധാരണ ഗതിയിൽ ആളുകൾ ജീവിത കാലത്ത് 336 മണിക്കൂറുകൾ ചുംബിക്കാൻ മാത്രമായി ചെലവഴിക്കുന്നുണ്ട്. അഥവാ ഏകദേശം രണ്ടാഴ്ച്ച സമയം.
4.1966ൽ സ്റ്റാർ ട്രെക് എപിസോഡിലാണ് ടെലിവിഷൻ ചരിത്രത്തിലാധ്യമായി വ്യത്യസ്ത വംശത്തിലുള്ള ആളുകൾ സ്ക്രീനിൽ ചുംബിച്ചത്.
5.ലാറ്റിൻ അമേരിക്കയിൽ ആളുകൾ സാധരണഗതിയിൽ ചുംബനം നൽകിയാണ് സ്വീകരിക്കാറ്. ഫ്രാൻസുകാർ തങ്ങളുടെ അഭിനിവേശം പ്രകടിപ്പിക്കാൻ ചുംബിക്കാറുണ്ട്. അതേസമയം, ആഫ്രിക്കക്കാർ തങ്ങളുടെ നേതാക്കൾ നടക്കുന്ന വഴിയിൽ ഉമ്മവെക്കുക പതിവാണ്. ഇറ്റലിക്കാൻ ഹലോ പറഞ്ഞ് വന്ദിക്കുക ചുംബിച്ചാണ്.
6.2010ൽ പുറത്തിറങ്ങിയ എലീന അൺഡൺ എന്ന ചിത്രത്തിൽ അഭിനേതാക്കളായ നെകർ സഡേഗനും ടെയ്സി ഡിൻവിഡിയും 3 മിനിറ്റ് 23 സെക്കറ്റ് നേരം ചുംബിച്ച് റെക്കോഡിട്ടിരുന്നു. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ ഏറ്റവും കൂടുതൽ നേരം ചുംബിച്ച റെക്കോഡ് തായിലാൻഡ് ജോഡികളായ എക്കാച്ചൈയും ലക്സാന തിറാനാറാത്തിന്റെയുമാണ്. 58 മണിക്കുർ, 35 മിനിറ്റും 58 സെക്കന്റുകളുമാണ് ഇവരുടെ റെക്കോർഡ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close