മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍ നിന്ന് പുറത്തുകടന്നതായുള്ള പരമര്‍ശം , മാപ്പു ചോദിച്ച് ഖുഷ്ബു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേര്‍ന്നതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി ഖുശ്ബു സുന്ദര്‍.തിങ്കളാഴ്ച കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവനയിലാണ് മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍ നിന്ന് പുറത്തുകടന്നതായുള്ള പരമര്‍ശം ഖുശ്ബു നടത്തിയത്.പെട്ടെന്നുണ്ടായ വിഷമത്തില്‍ തെറ്റായ വാക്കുകള്‍ ഉപയോഗിച്ചതില്‍ ഖേദിക്കുന്നു. തന്റെ വാക്കുകള്‍ വേദനിപ്പിച്ചവരോട് ക്ഷമാപണം നടത്തുന്നുവെന്നും ഖുശ്ബു പ്രസ്താവനയിലൂടെ അറിയിച്ചു.ഖുശ്ബുവിന്റെ പരാമര്‍ശത്തിനെതിരെ തമിഴ്നാട്ടിലെ 30 പോലീസ് സ്റ്റേഷനുകളില്‍ വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.പി.ആര്.ഡി അസോസിയേഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുശ്ബു ഖേദം പ്രകടിപ്പിച്ചത്