KERALANEWSTrending

മാപ്പ് സൗമ്യ, ഇത് കേരളമാണ്; സംഘടിത മത ഭീകരതയുടെ ഭീഷണിക്ക് മുന്നിൽ മുഖ്യമന്ത്രിക്കും മുൻ മുഖ്യമന്ത്രിക്കും വരെ ഫേസ് ബുക്ക് അനുസ്മരണങ്ങൾ മുക്കേണ്ടി വന്നു; രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ

ഹമാസ് തിവ്രവാദികളുടെ ആക്രമണത്തിൽ മലയാളി യുവതി ഇസ്രയേലിൽ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഗാസയിൽ വെച്ച് ഇസ്രയേൽ അക്രമത്തിലായിരുന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സൗമ്യയെ കേരളത്തിന്റെ മകളായി പ്രഖ്യാപിച്ചേനെയെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. സംഘടിത മത ഭീകരതയുടെ ഭീഷണിക്ക് മുന്നിൽ മുഖ്യമന്ത്രിക്കും , മുൻ മുഖ്യമന്ത്രിക്കും വരെ ഫേസ് ബുക്ക് അനുസ്മരണങ്ങൾ മുക്കേണ്ടിയും തിരുത്തേണ്ടിയും വന്നെന്നും അദ്ദേഹം കുറിച്ചു.

കാര്യങ്ങൾ മറിച്ചായിരുന്നെങ്കിൽ സൗമ്യ കേരളത്തിലെ ഇസ്രയേൽ ആക്രമണത്തിന്റെ മുഖമായി അവതരിപ്പിക്കപ്പെടുമായിരുന്നുവെന്ന് സന്ദീപ് പറയുന്നു. സാംസ്‌കാരിക നായകരുടെ കവിതയെഴുത്ത്, മെഴുകുതിരി കൊളുത്തൽ കൂടാതെ പൊരിച്ച മത്തി ടീമിന്റെ പുതിയ സിനിമ ‘ സൗമ്യ ‘… കേരളത്തിലെ മാധ്യമങ്ങൾ ഒരാഴ്ച ഇസ്രായേൽ വിരുദ്ധ ചർച്ച സംഘടിപ്പിക്കുമായിരുന്നു. ഇസ്രായേൽ ആക്രമണമായതിനാൽ ആത്യന്തികമായി സൗമ്യയുടെ മരണത്തിനുത്തരവാദി നെതന്യാഹുവിന്റെ സുഹൃത്തായ നരേന്ദ്ര മോദിയാണ് എന്ന് സ്ഥാപിക്കുമായിരുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പാവം സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും കൊല്ലപ്പെട്ടത് ഇസ്രായേൽ അക്രമണത്തിലുമായിരുന്നു എന്ന് കരുതുക . സൗമ്യയെ കേരളത്തിൻ്റെ മകളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചേനെ. കുടംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും ഇതിനകം പ്രഖ്യാപിക്കുമായിരുന്നു.

ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി സൗമ്യയെ ഇടതുപക്ഷവും ജിഹാദികളും ചേർന്ന് അവതരിപ്പിക്കുമായിരുന്നു. കോൺഗ്രസ് വിട്ടുകൊടുക്കുമോ ? രാഹുൽ ഗാന്ധിയുടെ ട്വീറ്റ് , ഭവന സന്ദർശനം, വഴിയിലെ ബേക്കറിയിൽ കയറി ചായ കുടിക്കൽ. അതങ്ങനെ പോവും.

സാംസ്കാരിക നായകരുടെ കവിതയെഴുത്ത്, മെഴുകുതിരി കൊളുത്തൽ കൂടാതെ പൊരിച്ച മത്തി ടീമിൻ്റെ പുതിയ സിനിമ ” സൗമ്യ “…

കേരളത്തിലെ മാധ്യമങ്ങൾ ഒരാഴ്ച ഇസ്രായേൽ വിരുദ്ധ ചർച്ച സംഘടിപ്പിക്കുമായിരുന്നു. ഇസ്രായേൽ ആക്രമണമായതിനാൽ ആത്യന്തികമായി സൗമ്യയുടെ മരണത്തിനുത്തരവാദി നെതന്യാഹുവിൻ്റെ സുഹൃത്തായ നരേന്ദ്ര മോദിയാണ് എന്ന് സ്ഥാപിക്കുമായിരുന്നു.

പക്ഷേ , സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേലിൽ വച്ചായിപ്പോയി.

സംഘടിത മത ഭീകരതയുടെ ഭീഷണിക്ക് മുന്നിൽ മുഖ്യമന്ത്രിക്കും , മുൻ മുഖ്യമന്ത്രിക്കും വരെ ഫേസ് ബുക്ക് അനുസ്മരണങ്ങൾ മുക്കേണ്ടിയും തിരുത്തേണ്ടിയും ഒക്കെ വന്നു.

മാപ്പ് സൗമ്യ , ഇത് കേരളമാണ്. ഇവിടം ഇങ്ങനെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close