KERALANEWSTrending

മാപ്പർഹിക്കാത്ത വീഴ്ച; കാരണമൊന്നുമില്ലാതെ പ്രസവം വൈകിപ്പിച്ചു; ഗർഭപാത്രത്തിൽ വച്ചുതന്നെ കുഞ്ഞിന്റെ ശ്വാസകോശത്തിൽ വിസർജ്യം കയറി;കുഞ്ഞ് മരിച്ച സംഭവം ഡോക്ടറുടെ വീഴ്ചയെന്ന് കോടതി;ഗൈനക്കോളജിസ്റ്റിന് ഒരു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും

കൊച്ചി: ആശുപത്രി അധികാരികളുടെ അനാസ്ഥകൾ മൂലം ജീവൻ നഷ്ടപ്പെട്ട പല കേസുകളും ഇതിനോടകം റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു.ഇപ്പോൾ പ്രസവത്തിൽ കുഞ്ഞ് മരിച്ച പ്രസവത്തിൽ കുഞ്ഞ് മരിച്ച സംഭവം ഡോക്ടറുടെ വീഴ്ചയാണെന്ന് കണ്ടെത്തിയ കോടതി ഗൈനക്കോളജിസ്റ്റിന് ഒരു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുകയാണ്. എറണാകുളം ജനറൽ ആശുപത്രിയിലെ ഡോ. കലാകുമാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. കാരണമൊന്നുമില്ലാതെ പ്രസവം വൈകിപ്പിച്ചതാണ് കുഞ്ഞിന്റെ മരണ കാരണമെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.മാപ്പർഹിക്കാത്ത വീഴ്ചയാണ് സംഭവിച്ചതെന്നും ഡോക്ടർ കാണിക്കേണ്ട ജാഗ്രതയും പരിഗണനയും കാണിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ഫോറൻസിക് സർജൻ ഉൾപ്പെടെ 16 സാക്ഷികളെ വിസ്തരിച്ച വിചാരണക്കോടതി 15 രേഖകളും പരിശോധിച്ചാണു ഡോക്ടറുടെ പിഴവാണ് കുട്ടി മരിക്കാൻ കാരണമെന്ന് കണ്ടെത്തിയത്. പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ പരാതിക്കാരിയായ സുജ രാജേഷിനും ഒരു ലക്ഷം രൂപ ഭർത്താവ് രാജേഷിനും നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം.2007 സെപ്റ്റംബർ 23നാണ് പൂർണഗർഭിണിയായിരുന്ന സുജയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ 30നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. അവധി ദിവസമായിരുന്നതിനാൽ ഡോക്ടർ അന്ന് എത്തിയില്ല. പിറ്റേന്ന് സുജയെ പ്രസവമുറിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് വാർഡിലേക്ക് മാറ്റി.

പനിയും അനുബന്ധ പ്രശ്‌നങ്ങളുണ്ടെന്നു ഡോക്ടറെ അറിയിച്ചിട്ടും പരിശോധിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. സുജയുടെ അമ്മ ഡോക്ടറെ കണ്ട് 500 രൂപ നൽകിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഒക്ടോബർ രണ്ടിനാണ് സുജയുടെ പ്രസവം നടന്നത്. പ്രസവം വൈകിയതുമൂലം ഗർഭപാത്രത്തിൽ വച്ചുതന്നെ കുഞ്ഞിന്റെ ശ്വാസകോശത്തിൽ വിസർജ്യം കയറിയെന്നും ഇതുമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ കാരണം കുഞ്ഞു മരിച്ചെന്നുമാണ് കേസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close