
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരുന്ന സിനിമകളിലൊന്നായ മാമാങ്കം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കാത്തിരിപ്പിന് വിരാമമിട്ട് റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യഷോയില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് വന്നത്.ഹരിഹരന് സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്ക ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് മാമാങ്കം. മാസും ക്ലാസും ചേര്‍ന്ന അതിഗംഭീര സംഭവമാണ് മാമാങ്കമെന്ന് കണ്ടവര്‍ ഒന്നടങ്കം പറയുന്നു.’ആസ്ട്രേലിയയിലെ സണ്‍ഷൈന്‍ വില്ലേജ് സിനിമാസില്‍ നിന്നും ആദ്യ ഫലം വന്നു കഴിഞ്ഞു.. ക്ളാസും മാസ്സും എല്ലാം തികഞ്ഞ മമ്മുക്കയുടെ ഒരു ഗംഭീരസംഭവം കുടുംബ പ്രേക്ഷകരെ മുഴുവന്‍ കയ്യിലെടുക്കുന്ന ആദ്യ പകുതിയും തിയേയേറ്ററില് ആരാധകരെ ആഘോഷത്തിന്റെ നെറുകയില്‍ എത്തിച്ച രണ്ടാം പകുതിയും അച്യുതന് എന്ന ബാലന്റെ അത്ഭുത പ്രകടനവും എല്ലാം ചേരുന്ന ഒരുഗ്രന്‍ സിനിമ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

അഡ്വാന്‍സ് ബുക്കിംഗുകളും ടിക്കറ്റുകളുമെല്ലാം ചൂടപ്പം പോലെ നേരത്തെ തന്നെ വിറ്റുപോയിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന ചിത്രമായി മാമാങ്കം മാറിയേക്കുമെന്ന വിലയിരുത്തലുകളും അഭിപ്രായങ്ങളുമാണ് എങ്ങുനിന്നും ഉയരുന്നത്.ചരിത്ര സിനിമകളിലൂടെ നേരത്തെയും വിസ്മയിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. അദ്ദേഹത്തില്‍ ഈ ചിത്രവും ഭദ്രമായിരിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് വേണു കുന്നപ്പിള്ളിയാണ്. ക്രിസ്മസിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായും ചിത്രം എത്തുന്നുണ്ട്.മാമാങ്കം മലയാള സിനിമയ്ക്ക് മാത്രമല്ല ലോകത്തിന് മുഴുവനും ഉത്സവപ്രതീതിയാണ് സമ്മാനിക്കുന്നത്. 2000 ലധികം സ്ക്രീനിലുകളിലായി 50 ഓളം രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ 400 ലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തൃശ്ശൂര്‍ രാഗം തിയേറ്ററില്‍ സിനിമ കാണാനായി എത്തുന്നുണ്ട്. ഇവര്‍ക്ക് ബ്രഹ്മാണ്ഡ വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

ഏതൊക്കെ റെക്കോര്‍ഡുകളായിരിക്കും ഈ സിനിമ തകര്‍ക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ മാത്രമല്ല മലയാളത്തിന്റെ ചരിത്രം തന്നെ തിരുത്തുന്ന സിനിമയായി മാമാങ്കം മാറുമെന്നാണ് ആരാധരുടെ വാദം. സൗദി അറേബ്യ, ഉക്രൈന്, അങ്കോള തുടങ്ങി എട്ടിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ഇതിനകം തന്നെ ചിത്രത്തിന് സ്വന്തമാണ്. 41 രാജ്യങ്ങളില്‍ ഒരേ സമയം പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു ലൂസിഫര്‍ ഈ റെക്കോര്‍ഡാണ് മാമാങ്കം മറികടന്നിട്ടുള്ളത്.നവംബറില്‍ സിനിമ എത്തിയേക്കുമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലായിരുന്നു ചിത്രം ഡിസംബറിലേക്ക് മാറ്റിയത്. 50 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.മാമാങ്കം ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണ്. പ്രേക്ഷകരുടെ അമിത പ്രതീക്ഷ തങ്ങള്‍ക്ക് വിനയാവില്ലെന്ന് വ്യക്തമാക്കി നേരത്തെ സംവിധായകനെത്തിയിരുന്നു. മരണത്തിനും ജീവിതത്തിനുമിടയിലെ മഹാപോരാട്ടം കൂടിയായിരുന്നു മാമാങ്കം. മാമാങ്കത്തിന്റെ റിസല്‍ട്ടിനെക്കുറിച്ച് തങ്ങള്‍ക്ക് നൂറ് ശതമാനം വിശ്വാസമുണ്ടെന്നും സംവിധായകന് വ്യക്തമാക്കിയതോടെ ആരാധകരുടെ ആത്മവിശ്വാസം ഇരട്ടിച്ചിരുന്നു.
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചരിത്ര സിനിമകളിലൊന്നായിരുന്നു ഒരു വടക്കന്‍ വീരഗാഥ. എന്ന് ഹരുഹരനൊപ്പം ആ ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് എം പത്മകുമാര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ താരത്തെ നായകനാക്കി ബ്രഹ്മാണ്ഡമായൊരു ചരിത്ര സിനിമ ഒരുക്കാനുള്ള അസുലഭ നിമിഷമാണ് മാമാങ്കത്തിലൂടെ അദ്ദേഹത്തെ തേടിയെത്തിയത്. പഴശ്ശിരാജ റിലീസിന് ശേഷം 10 വര്‍ഷം പിന്നിടുന്നതിനിടയിലാണ് വീണ്ടുമൊരു ചരിത്ര സിനിമയുമായി മെഗാസ്റ്റാര്‍ എത്തുന്നതെന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.