INDIANEWS

മാരുതി സുസുക്കി മുൻ മാനേജിംഗ് ഡയറക്ടർ ജഗദീഷ് ഖത്തർ അന്തരിച്ചു

ന്യൂഡൽഹി: മാരുതി സുസുക്കി മുൻ മാനേജിംഗ് ഡയറക്ടർ ജഗദീഷ് ഖത്തർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. 78 വയസ് ആയിരുന്നു. 1993 മുതൽ 2007 വരെ മാരുതി ഉദ്യോഗ് ലിമിറ്റഡിനൊപ്പം ഉണ്ടായിരുന്നു അദ്ദേഹം.

മുൻ ബ്യൂറോക്രാറ്റായ ഖട്ടർ ഇന്ത്യൻ വാഹന വ്യവസായത്തിലെ ഉന്നതരിൽ ഒരാളായി കണക്കാക്കപ്പെട്ടു. മാരുതിയുടെ ഭാവി വളർച്ചയ്ക്ക് അടിത്തറ പാകിയതിന്റെ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.1993ൽ മാരുതിയിൽ ഡയറക്ടറായി (മാർക്കറ്റിംഗ്) ചേർന്നു. തുടർന്ന്, 1999ൽ മരുതിയുടെ മാനേജിംഗ് ഡയറക്ടറായി. ആദ്യം സർക്കാർ നോമിനിയായും പിന്നീട് 2002ൽ സുസുക്കി മോട്ടോർ കോർപ്പറേഷൻ (എസ്എംസി) നോമിനിയായും.

മാരുതിയിൽ ചേരുന്നതിന് മുമ്പ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായ ഖട്ടർ കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിലും ഉത്തർപ്രദേശ് സർക്കാരിലെ വിവിധ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലും ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. 2007ൽ തന്റെ 65 ആം വയസ്സിൽ വിരമിച്ച ശേഷം ഖട്ടർ ഒരു മൾട്ടി ബ്രാൻഡ് കാർ വിൽപ്പന, സേവന ശൃംഖലയായ കാർനേഷൻ ആരംഭിച്ചു. 2018ൽ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് ഈ സംരംഭം സ്വന്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close