Breaking NewsINDIANEWSTrending

മാറ്റമില്ലാതെ രാജ്യത്തെ ഇന്ധനവില

മുംബൈ: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ലാതെ 40 ദിവസം പിന്നിടുന്നു. ഇതിനിടയില്‍ അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വിലയില്‍ കയറ്റിറക്കങ്ങളുണ്ടായെങ്കിലും ഇവിടെ അതു പ്രതിഫലിച്ചില്ല. പെട്രോള്‍ വിലയില്‍ 50 ദിവസമായും ഡീസല്‍ വിലയില്‍ 40 ദിവസമായും മാറ്റമില്ലാതെ തുടരുകയാണ്.വ്യാഴാഴ്ചത്തെ നിരക്കനുസരിച്ച് മുംബൈയില്‍ പെട്രോളിന് 87.74 രൂപയാണ്. ഡല്‍ഹിയിലിത് 81.06 രൂപയും ചെന്നൈയില്‍ 84.14 രൂപയുമാണ്. ഡീസലിന് മുംബൈയില്‍ 76.86 രൂപയുള്ളപ്പോള്‍ ഡല്‍ഹിയില്‍ 70.46 രൂപയും ചെന്നൈയില്‍ 75.95 രൂപയും നല്‍കണം.

50 ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് രണ്ടു മുതല്‍ മൂന്നു ഡോളര്‍വരെ കുറയുകയും പിന്നീട് കൂടി 44 ഡോളര്‍ നിലവാരത്തിലെത്തുകയും ചെയ്തു.15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കുന്നത്. ഭരണതലത്തിലുള്ള ഇടപെടലില്ലാതെ ഇത്രയും ദിവസം വില സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവര്‍ പറയുന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും വില സ്ഥിരമായി നിര്‍ത്തുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close