BIZKERALANEWS

മാറ്റമില്ലാതെ രാജ്യത്ത് പെട്രോൾ, ഡീസൽ വില

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് പെട്രോളിന് 50 പൈസയും ഡീസലിന് 56 പൈസയുമാണ് കൂടിയത്. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 86.22 രൂപയും ഡീസലിന് 80.21 രൂപയുമാണ് വില.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 83.71 രൂപയായി. ഡീസലിന് 73.87 രൂപയാണ് വില. മുംബൈയിൽ പെട്രോള്‍ വില 90 രൂപയും കടന്ന് കുതിക്കുകയാണ്. ഒരു ലിറ്റർ പെട്രോളിന് 90.34 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 80.51 രൂപയും.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ആഗോള ക്രൂഡ് ഓയിൽ വിലയും കുതിച്ചുയരുകയാണ്. ഇന്ന് ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 54.73 ഡോളറാണ് വില. 73.36 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close