KERALANEWSTop News

” മാലാഖ പറച്ചിലില്‍ മാത്രം ഒതുങ്ങുമ്പോള്‍”; ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ ഇറക്കിവിട്ട് സ്വകാര്യ ആശുപത്രിയുടെ കൊടും ക്രൂരത

ആലപ്പുഴ; ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ ഇറക്കിവിട്ട് സ്വകാര്യ ആശുപത്രിയുടെ കൊടും ക്രൂരത. കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ ഡ്യൂട്ടിക്കിടെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടുവെന്നാണ് പരാതി. ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്ന നഴ്‌സിനെ വീട്ടുകാര്‍ എത്തിയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയത്. കരുവാറ്റ സ്വദേശിനിയായ നഴ്‌സിനു ഡ്യൂട്ടിക്കിടയിലാണ് രോഗലക്ഷണം ഉണ്ടായത്.തുടര്‍ന്ന് പരിശോധന നടത്തുകയും ഫലം വന്നപ്പോള്‍ രോഗംസ്ഥിരീകരിക്കുകയുമായിരുന്നു. അതിന് പിന്നാലെയാണ് ആശുപത്രിയില്‍ നിന്ന് പുറത്തിറക്കി നിര്‍ത്തിയത്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പുറത്തിറക്കി നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. മറ്റുള്ളവര്‍ക്കു പകരാതിരിക്കാന്‍ സഹപ്രവര്‍ത്തകര്‍ ചെയ്തതാകാമെന്നും പരിശോധിച്ചു നടപടി എടുക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് രോഗം പടര്‍ന്നു പിടിച്ച അന്നു മുതല്‍ രോഗികള്‍ക്കു വേണ്ടി ദിനം പ്രതി കഷ്ടപ്പെടുന്നവരാണ് നേഴ്‌സുമാര്‍ അവരോട് കാണിക്കുന്ന ഇത്തരം അനീതികള്‍ക്ക് ശക്തമായ രീതിയില്‍ നടപടി സ്വീകരിക്കേണ്ടത് അത്യാവിശ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close