KERALANEWSTop News

മാലിന്യത്തെ ചൊല്ലി തർക്കം; അയൽവാസിയായ യുവാവിന്റെ കൈ വാക്കത്തി കൊണ്ട് വെട്ടി; പ്രതിയായ വീട്ടമ്മ ഒളിവിൽ

കുമളി: മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈ വാക്കത്തി കൊണ്ട് വെട്ടിമാറ്റി. അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്റെ ഇടത് കൈയാണ് അയൽവാസിയായ ജോമോൾ വെട്ടിയത്.പരുക്ക് ഗുരുതരമായതിനാൽ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നായിരുന്നു തർക്കം നടന്നത്. ദീർഘനാളുകളായി ഇരു വീട്ടുകാരും തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close