KERALANEWSTop News

മാളില്‍ വച്ച് അപമാനിക്കാന്‍ ശ്രമം, വെളിപ്പെടുത്തലുമായി യുവനടി

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടി. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം.ശരീരത്തില്‍ സ്പര്‍ശിച്ചശേഷം കടന്നുകളഞ്ഞു. ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ച് വീണ്ടും പിന്തുടര്‍ന്നു. സംസാരിക്കാനും ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി. യുവനടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് സംഭവം വെളിപ്പെടുത്തിയത്.’ആദ്യം താന്‍ അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എന്നാല്‍ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഞാന്‍ ഊഹിക്കാത്ത ഒരു കാര്യം സംഭവിച്ചതിനാല്‍ അതിന്റെ ഞെട്ടലിലായിരുന്നു. ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു.

എനിക്ക് മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് ഞാന്‍ ചെയ്തത്. പിന്നീട് പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എനിക്കരികില്‍ വന്നു സംസാരിക്കാന്‍ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവര്‍ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഞങ്ങള്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാന്‍ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങള്‍ക്ക് അരികിലേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോയെ’ന്നും നടി കുറിപ്പില്‍ പറയുന്നു.

അതേ സമയം നടി പരാതി നല്‍കാത്തതിനാല്‍ സ്വമേധയാ പൊലീസ് അന്വേഷണം നടത്തും.മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close