Breaking NewsKERALANEWSTrending

മാളില്‍ വച്ച് യുവനടിയെ അപമാനിച്ച പ്രതികളുടെ വാഹനം തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചിയിലെ മാളില്‍ വച്ച് യുവനടിയെ അപമാനിച്ച പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ ഒരാളെ പോലും പിടികൂടാന്‍ സാധിച്ചിട്ടില്ല.കഴിഞ്ഞ ദിവസം ഇവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.പ്രതികളെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ ഇതില്‍ നിന്നു ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ പ്രവേശന കവാടത്തില്‍ രേഖപെടുത്തിയ പേര് വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.

പ്രതികളെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍

വനിത, യുവജന കമ്മിഷനുകള്‍ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. കൊച്ചിയിലേക്ക് തിരിച്ചെത്തിയാല്‍ നടിയുടെ മൊഴി രേഖപ്പെടുത്തും.പ്രതികള്‍ മാളില്‍ നിന്ന് പുറത്തേക്കുപോയ വാഹനമുള്‍പ്പെടെ തിരിച്ചറിഞ്ഞെന്നാണ് വിവരം. എന്നാല്‍ പ്രതികള്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ മുഖം വ്യക്തമല്ല.

കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മാളില്‍ വച്ചുണ്ടായ ദുരനുഭവം വിവരിച്ചത്. തിരക്കൊഴിച്ച സ്ഥലത്തുവച്ചു തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പിന്നീട് പിന്തുടര്‍ന്നെത്തി ശല്യം ചെയ്‌തെന്നുമാണ് താരം പറയുന്നത്. അപ്രതീക്ഷിത സംഭവത്തിന്റെ അമ്പരപ്പിലായിരുന്നെന്നും പ്രതികരിക്കാനായില്ലെന്നും താരം പറയുന്നുണ്ട്. കുടുംബത്തിനൊപ്പം മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം.പരാതി നല്‍കുന്നില്ല എന്നായിരുന്നു നടിയുടെ വീട്ടുകാരുടെ നിലപാട്. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ, കളമശേരി പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്നു നടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം അമ്മയില്‍ നിന്നു പരാതി എഴുതി വാങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close