KERALANEWS

മാളുകളിലും മാര്‍ക്കറ്റുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കും: പിണറായി വിജയന്‍

തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ മാളുകളിലും മാര്‍ക്കറ്റുകളിലും ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷുകള്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യം ഒഴിവാക്കണം. പൊതുസമ്മേളനങ്ങള്‍, വിവാഹം തുടങ്ങിയ പരിപാടികള്‍ അടച്ചിട്ട ഹാളുകളില്‍ പരിപാടി നടത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ നാളെ രാവിലെ മുതല്‍ ഫെബ്രുവരി 10 വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ വിന്യസിക്കും. അടച്ചിട്ട ഹാളുകള്‍ക്ക് പകരം നല്ല തുറന്നിട്ട സ്ഥലങ്ങളിലും വേദിയിലും വച്ചു വേണം പരിപാടി നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വാര്‍ഡ് തല സമിതികള്‍ ഉണ്ടായിരുന്നു. രോഗബാധിതരുമായും അവരുടെ ബന്ധുക്കളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന വാര്‍ഡ് തല സമിതി കൊവിഡ് വ്യാപനം തടയാന്‍ മുന്‍നിരയില്‍ പ്രവൃത്തിച്ചു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വാര്‍ഡ് തല സമിതി നീര്‍ജീവമായിരുന്നു. ഇപ്പോള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി പുതിയ ഭരണസമിതി വന്ന സാഹചര്യത്തില്‍ വാര്‍ഡ് തല സമിതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിന് ശേഷം നടന്ന വിവാഹങ്ങളില്‍ കൃത്യമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയ രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇതു അനുവദിക്കാനാവില്ല. രാത്രി 10മണിക്ക് ശേഷം ഉള്ള യാത്ര അത്യാവശ്യത്തിനു മാത്രം പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close