KERALANEWS

മാള കുഴിക്കാട്ടുശ്ശേരി മരിയ തെരേസ ആശുപത്രിയില്‍ തന്റെ കുടുംബത്തിനുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്, വൈറല്‍

തൃശൂര്‍: മാള കുഴിക്കാട്ടുശ്ശേരി (കുണ്ടായി) മരിയ തെരേസ ആശുപത്രിയില്‍ നിന്നും തന്റെ കുടുംബത്തിനുണ്ടായ ദുരനുഭവം പങ്കുവച്ച യുവാവിന്റെ ഫേസ്‌ ബുക്ക് പോസ്റ്റ് വൈറലാവുന്നു. ഗര്‍ഭിണിയായ തന്റെ ഭാര്യയ്ക്ക് ബിപി കൂടുകയും ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയും ചെയ്തു. തുടര്‍ന്ന് സിസേറിയന്‍ ചെയ്യുകയും കുട്ടിയെ ജീവന്‍ രക്ഷിക്കാനായി അമൃത ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വരികയും ചെയ്തു. മൂന്നു ദിവസം കുട്ടി വെന്റിലേറ്ററില്‍ കഴിയുകയും മൂന്നാം നാള്‍ മരണത്തിനു കീഴടങ്ങുകയും ആണ് ഉണ്ടായത്. കുണ്ടായി മരിയ ആശുപത്രിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ തുറന്നു പറയുകയാണ് ഈ യുവാവ്.

https://www.facebook.com/nikhil.dayanandan.526/posts/674923236721087

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

മാള കുഴിക്കാട്ടുശ്ശേരി (കുണ്ടായി) മരിയ തെരേസ ആശുപത്രിയില്‍ നിന്നും ഞങ്ങള്‍ക്കുണ്ടായ ദുരനുഭവം….അതിനു കൊടുക്കേണ്ടി വന്നത് ഞങ്ങളുടെ കുട്ടിയുടെ ജീവന്‍ ആണ്….

എന്റെ ഭാര്യ 8 മാസം(33 weeks) ഗര്‍ഭിണി ആയിരിക്കുമ്പോള്‍ BP കൂടുകയും മറിയം ത്രേസ്യ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയും ചെയ്തു..2 ദിവസം അഡ്മിറ്റ് ആയി BP കുറഞ്ഞതിനു ശേഷം വീട്ടിലേക്ക് മടങ്ങാം എന്നാണ് ചികില്‍സിച്ചിരുന്ന DR. ഫിന്റോ ഫ്രാന്‍സീസ് പറഞ്ഞത് ..എന്നാല്‍ BP കുറയാതെ വരികയും അഡ്മിറ്റ് ആയി ഒരാഴ്ചക്ക് ശേഷം ഡിസംബര്‍ 7 വെളുപ്പിന് EMERGENCY സിസേറിയന്‍ ചെയ്യുകയും കുട്ടിയെ ജീവന്‍ രക്ഷിക്കാനായി അമൃത ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വരികയും ചെയ്തു…3 ദിവസം കുട്ടി വെന്റിലേറ്ററില്‍ കഴിയുകയും 3ആം നാള്‍ മരണത്തിനു കീഴടങ്ങുകയും ആണ് ഉണ്ടായത്…കുണ്ടായി മരിയ ആശുപത്രിയില്‍ നിന്ന് എനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ ഞാന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു

1, അഡ്മിറ്റ് ആയി 3ആം ദിവസം dr ഫിന്റോയോട് സാഹചര്യത്തെ പറ്റി ചോദിച്ചപ്പോള്‍ ഇനിയും BP കുറയാതെ പോയാല്‍ സിസേറിയന്‍ വേണ്ടി വരും എന്നും പറഞ്ഞു.ഇത് കേട്ടപ്പോള്‍ ഞാന്‍ ആദ്യം തിരക്കിയത് 8ആം മാസത്തില്‍ കുഞ്ഞു ജനിച്ചാല്‍ അതിനെ സംരക്ഷിക്കാനുള്ള അവിടത്തെ NICU നെ കുറിച്ചാണ്…അതിനു DR. ഫിന്റോ നല്‍കിയ മറുപടി ഇവിടുത്തെ NICU ല്‍ എല്ലാ വിധ സൗകര്യങ്ങളും ഉണ്ട്..അതിനെ കുറിച്ചു ഒന്നും പേടിക്കാനില്ല എന്നാണ്..എന്നാല്‍ കുട്ടി ജനിച്ചു കഴിഞ്ഞു പീഡിയാട്രീഷ്യന്‍ DR. SR. ആഗ്‌നസ് കുട്ടിയെ കാണിക്കാന്‍ എന്നെ അകത്തേക്ക് വിളിച്ചു .കുട്ടി കരഞ്ഞില്ല..HEART BEAT കുറവാണ്.വേറെ ആശുപത്രിയിലേക്ക് മാറ്റണം എന്നു പറഞ്ഞു.. തൃശൂര്‍ ജൂബിലി മിഷനിലേക്ക് കൊണ്ടുപോകണം എന്നാണ് അവര്‍ പറഞ്ഞത്…ഇവിടെ ചികില്‍സിക്കാന്‍ പറ്റില്ലേ എന്നു ചോദിച്ചതിന് അവര്‍ പറഞ്ഞ മറുപടി നമുക്ക്
നിയോനേറ്റല്‍ വെന്റിലേറ്റര്‍ ഇല്ല എന്നാണ്..സൗകര്യങ്ങള്‍ ഇല്ല എങ്കില്‍ DR ഫിന്റോ എന്തിനു എന്നെ കള്ളം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു???അതിനെ പറ്റി പിന്നീട് ചോദിച്ചപ്പോള്‍ dr ഫിന്റോ പറഞ്ഞ വിചിത്രമായ മറുപടി ‘പീഡിയാട്രീഷ്യന്‍ െൃ. ആഗ്‌നസ് പറഞ്ഞത് നമ്മുടെ NICU ല്‍ എല്ലാ സൗകര്യവും ഉണ്ട് ,ഞാന്‍ നിങ്ങളോട് അതേ പറഞ്ഞുള്ളൂ ‘എന്നാണ്..ഇത്രയും അധികം പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രിയിലെ പ്രസവ വിഭാഗം ഡോക്ടര്‍ക്ക് സ്വന്തം ആശുപത്രിയിലെ NICU നെ കുറിച്ചുപോലും ധാരണ ഇല്ലേ…ഇല്ലെങ്കില്‍ എന്തിനു നുണ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു??? ആംബുലന്‌സുകളില്‍ പോലും നിയോനേറ്റല്‍ വെന്റിലേറ്റര്‍ ഉള്ള ഈ കാലത്ത് അത് പോലും ഇല്ലാതെ ഒരു ആശുപത്രിയിലെ NICU എങ്ങനെ ആണ് പ്രവര്‍ത്തിക്കുന്നത്..ഒരു ദിവസം ഏകദേശം 10 കുട്ടികള്‍ എങ്കിലും ജനിക്കുന്ന ആ ആശുപത്രിയില്‍ ഇതുപോലെ ഒരു EMERGENCY വന്നാല്‍ എന്താണ് അവര്‍ ചെയ്യുക??? 8ആം മാസത്തില്‍ ജനിക്കുന്ന കുട്ടിക്ക് വളരെ നല്ല രീതിയില്‍ ചികിത്സാ ലഭ്യമാക്കേണ്ടതുണ്ട്….
സൗകര്യങ്ങള്‍ ഇല്ല എന്നു അറിഞ്ഞിട്ടും ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു എന്തു ധൈര്യത്തില്‍ ആണ് DR. ഫിന്റോ 8 മാസം പ്രായമുള്ള കുഞ്ഞിനെ പുറത്തെടുത്തത്..???കുഞ്ഞിനെ ജീവന്‍ രക്ഷിക്കാന്‍ 50 KM ദൂരെയുള്ള ആശുപത്രിയിലേക്ക് എടുത്തുകൊണ്ട് ഓടേണ്ട മാതാപിതാക്കളുടെ അവസ്ഥ ഈ ഡോക്ടര്‍ ചിന്തിച്ചിട്ടുണ്ടോ???സൗകര്യം ഇല്ലെങ്കില്‍ 7 ദിവസം മുന്‍പ് അഡ്മിറ്റ് ആയ ഗര്‍ഭിണിയെ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ പറയാമായിരുന്നില്ലേ??സൗകര്യങ്ങള്‍ ഇല്ല എന്നു അറിഞ്ഞിട്ടും എന്തുകൊണ്ടാണ് dr ഫിന്റോ 8ആം മാസത്തില്‍ കുട്ടിയെ പുറത്തെടുത്തത്..?ആരാണ് ഇതിനു ഉത്തരവാദി???? OP യിലെ വളരെ സ്‌നേഹത്തോടെയുള്ള പെരുമാറ്റവും വാക്കുകളും കേട്ടു വിശ്വസിച്ചു ഒരു EMERGENCY അവസ്ഥ വന്നു അഡ്മിറ്റ് ആകുമ്പോള്‍ ഇതുപോലെ എല്ലാം നശിപ്പിച്ചു കളയുകയും ചെയ്യുകയാണ് ഉണ്ടായത്..നോര്‍മല്‍ ഡെലിവറി കഴിഞ്ഞവര്‍ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഒന്നും അറിയുന്നില്ല..ഇതുപോലെ EMERGENCY സാഹചര്യം നേരിട്ട ദുഖിച്ചു ജീവിക്കുന്ന കുറെ ആളുകളെ കുറിച്ചു എല്ലാം കഴിഞ്ഞതിനു ശേഷം എനിക്ക് അറിയുവാന്‍ സാധിച്ചു

3, അഡ്മിറ്റ് ആയതു മുതല്‍ WIFE ന്റെ BP കൂടി തന്നെ ആണ് നിന്നിരുന്നത്.. severe preeclampsia എന്നാണ് ഡോക്ടര്‍ പറഞ്ഞത്..ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ op യില്‍ നമുക്ക് കിട്ടുന്ന ഒരു care ഉം പരിഗണനയും അഡ്മിറ്റ് ആയതിനു ശേഷം കിട്ടുന്നില്ല എന്നാണ് എനിക്ക് തോന്നിയത്..severe preeclampsia ആയിട്ടു കൂടി തുടര്‍ച്ചയായി bp മോണിറ്റര്‍ ചെയ്യുക പോലും ഉണ്ടായിരുന്നില്ല…അഡ്മിറ്റ് ആയി 6 മത്തെ ദിവസം(sunday) ഉച്ചക്ക് 3 മണിക്ക് bp വളരെ അധികം കൂടി..കാര്‍ഡിയോടോക്കോഗ്രഫി(CTG) ചെയ്തപ്പോള്‍ കുട്ടിയുടെ HEART BEAT 92ബീറ്റ്‌സ് /മിനുറ്റ് മോണിറ്ററില്‍ കണ്ടു..110-160 beats per minute ആണ് നോര്‍മല്‍ ഫീറ്റല്‍ heart rate എന്നാണ് കേട്ടിരുന്നത്..അവിടത്തെ നഴ്സ് ആദ്യം ചെയ്ത കാര്യം dr ഫിന്റോയെ വിളിച്ചു കാര്യം പറഞ്ഞു..എന്നിട്ട് ആ സിസ്റ്റര്‍ ഞങ്ങളോട് പറഞ്ഞത് emergency സിസേറിയന്‍ വേണ്ടി വരുമായിരിക്കും..അവര്‍ പെട്ടെന്ന് തന്നെ surgeryക്ക് മുന്‍പുള്ള parts preparation cheythu..nail polish ,നഖം എന്നിവ കളയണം,ആഭരണങ്ങള്‍ അഴിക്കണം…ഓപ്പറേഷന്‍ നു മുന്‍പ് ചെയ്യേണ്ട pre-ഓപ്പറേഷന്‍ ചെക്ക് ലിസ്റ്റ് പൂരിപ്പിച്ചു..എന്നാല്‍ dr. ഫിന്റോ വന്നത് രാത്രി 10.30 ക്ക് ആണ്. ഒരു കാര്യ ഗൗരവും ആളുടെ മുഖത്തു ഇല്ലായിരുന്നു..നാളെ രാവിലെ ഓപ്പറേഷന്‍ ചെയ്യാം എന്ന് പറഞ്ഞു ആള്‍ പോയി..യാതൊരു പരിശോധനകളും ആളുടെ ഭാഗത്ത് നിന്നുണ്ടായില്ല..അന്ന് രാത്രി ഭാര്യക്ക് തീരെ വയ്യ എന്നു മനസ്സിലായപ്പോള്‍ നഴ്സിനെ വിളിച്ചു BP നോക്കിയപ്പോള്‍ കൂടുതല്‍ ആയിരുന്നു..CTG നോക്കിയപ്പോള്‍ കുട്ടിയുടെ HEART RATE ഒരുപാട് കുറഞ്ഞു..പെട്ടെന്ന് തീയറ്ററില്‍ കയറ്റി ..ഓപ്പറേഷന്‍ കഴിഞ്ഞു..കുട്ടിക്ക് HEART RATE വളരെ കുറവായ അവസ്ഥയില്‍ പുറത്തെടുത്തു..

അഡ്മിറ്റ് ആകുന്നതിനു 2 ആഴ്ച മുന്‍പ് ഉള്ള സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ കുട്ടി ആരോഗ്യവനായിരുന്നു ..അഡ്മിറ്റ് ആയതിനു ശേഷം ചെയ്തപ്പോള്‍ കുട്ടിക്ക് കുറച്ചു വളര്‍ച്ച കുറവ് കാണിക്കുന്നുവെന്നുമാണ് പറഞ്ഞത്..സാധാരണ ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സര്ജറി ചെയ്യണമായിരുന്നു എന്നാണ് ഞാന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഡോക്ടര്‍ക്ക് റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍ പറഞ്ഞത്..

എല്ലാം കഴിഞ്ഞു ഡിസ്ചാര്‍ജ് ആയ സമയത്തു dr ഫിന്റോയോട് അന്ന് വൈകിയതിനെ പറ്റിയും ctg യില്‍ heart beat കുറഞ്ഞതിനെ പറ്റിയും ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ‘sunday എന്റെ ലീവ് ദിവസം ആണ്..അന്നത്തെ കാര്യങ്ങളെ പറ്റി എനിക്ക് ഒന്നും പറയാന്‍ ഇല്ല എന്നാണ്…’
Dr ഫിന്റോയെ വിശ്വസിച്ചു ആശുപത്രിയില്‍ അഡ്മിറ്റ് ആയ രോഗികള്‍ക്ക്
Sunday കിട്ടേണ്ട ചികിത്സാ പിന്നെ ആരോടാണ് പോയി ചോദിക്കേണ്ടത്…അന്ന് പറ്റുന്ന ഇതുപോലെ ഉള്ള അത്യാഹിതങ്ങള്‍ക്ക് ആരാണ് ഉത്തരവാദി???അവിടെ ഉള്ള സിസ്റ്റര്‍മാര്‍ പറഞ്ഞത് ദൈവത്തിന്റെ തീരുമാനം ആയിരിക്കും എന്നാണ്… പൂര്‍ണ ആരോഗ്യവാനായ ഒരു കുഞ്ഞിനെ ആണ് ദൈവം തന്നത്..അതിനെ ഇല്ലാതാക്കിയതിനു ആരാണ് ഉത്തരവാദി???

4, കുട്ടിയുടെ birth സര്‍ട്ടിഫിക്കറ് ന്റെ form ഒപ്പിട്ടു കൊടുക്കാന്‍ എന്നോട് പറഞ്ഞു.കുട്ടിയുടെ മരണത്തിനു ശേഷം ആണ് അത്…form എഴുതിയിരുന്ന കുട്ടിയുടെ weight 1 kg ആണ്…കുട്ടിക്ക് അതിനേക്കാള്‍ കൂടുതല്‍ ഭാരം സ്‌കാനിംഗ് റിപോര്‍ട്ടില്‍ ഉണ്ടായിരുന്നു..അതു ഉറപ്പിക്കുന്നതിനു വേണ്ടി കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്ന ആശുപത്രിയുമായി ഞാന്‍ ബന്ധപ്പെട്ടു..അവര്‍ പറഞ്ഞ കുട്ടിയുടെ ഭാരം 1.330 kg ആണ്..ഈ form എഴുതിയ ആളെ കാണണം എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഒരു സിസ്റ്റര്‍ വന്നു പറഞ്ഞ മറുപടി,പീഡിയാട്രീഷ്യന്‍ െൃ.ആഗ്‌നസ് ആണ് എഴുതിയത് എന്നും…ഏകദേശ ഭാരം ആണ് എഴുതിയത് എന്നും ആണ്…8ആം മാസം ജനിച്ച കുട്ടിയുടെ ഭാരത്തില്‍ 330 gm എന്നത് വലിയ ഒരു അളവ് ആണ്..ഏത് ആശുപത്രിയില്‍ ആണ് കുട്ടി ജനിച്ചാല്‍ ഭാരത്തിന്റെ ഏകദേശ കണക്ക് എടുക്കുന്നത്..ഒരു കുട്ടി ജനിച്ചാല്‍ നമ്മളോട് ആശുപത്രിക്കാര്‍ പറയുന്നത് ഏകദേശം രണ്ടര കിലോ കാണും എന്നല്ലല്ലോ…കുട്ടിക്ക് കൊടുക്കുന്ന ചില മരുന്നുകള്‍ക്ക് പോലും കുട്ടിയുടെ ഭാരം കൂടെ മാനദണ്ഡം ആക്കണം എന്നിരിക്കെ എങ്ങനെ ആണ് ഈ ഏകദേശ കണക്ക് വരുന്നത്… ഭാരക്കുറവ് ഉള്ള കുട്ടിയായി മനപൂര്‍വം ചിത്രീകരിക്കാന്‍ ഉള്ള ശ്രമം ആയി ഞാന്‍ സംശയിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റുമോ????

5, ഡിസ്ചാര്‍ജ് ആയ സമയത്തു ആശുപത്രി അഡ്മിനിസ്‌ട്രേറ്ററോട് ഞങ്ങള്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞു..മതിയായ സൗകര്യങ്ങള്‍ പോലും ഇല്ലാതെ ആണ് dr. ഫിന്റോ 8 മാസം പ്രായമായ കുട്ടിയെ പുറത്തെടുത്തത്..വലിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്..ഡോക്ടറുടെ കുറ്റങ്ങള്‍ നിങ്ങള്‍ അംഗീകരിക്കണം അയാള്‍ക്ക് എതിരെ നടപടി എടുക്കണം അല്ലെങ്കില്‍ ഞങ്ങള്‍ക്ക് നിയമ നടപടികളിലേക്ക് പോകേണ്ടി വരും എന്ന് അറിയിച്ചു… …നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് നിങ്ങള്‍ ചെയ്‌തോ…എന്ന ധര്‍ഷ്ട്യത്തോടെ ഉള്ള മറുപടി ആണ് ആശുപത്രിയുടെ ഭരണ ചുമതല ഉള്ള സിസ്റ്റര്‍ പറഞ്ഞത്….

പലരും ചോദിച്ചു.. നിയമ നടപടിയിലേക്ക് നീങ്ങിക്കൂടെ എന്ന്…ഞങ്ങള്‍ സാധാരണക്കാരാണ്.. തെളിവായി ഞങ്ങളുടെ കയ്യില്‍ ഉള്ളത് സ്‌കാനിംഗ് റിപ്പോര്‍ട്ട് മാത്രം ആണ്..എല്ലാ ചികിത്സാ വിവരങ്ങളും ആശുപത്രിക്കാരുടെ കയ്യില്‍ ആണ്..കുട്ടിയുടെ weight പോലും തിരുത്തി എഴുതാന്‍ ആണ് ആശുപത്രിക്കാര്‍ ശ്രമിച്ചത്..അപ്പോള്‍ പിന്നെ ബാക്കി ഉള്ള വിവരങ്ങളില്‍ വലിയ പ്രതീക്ഷ ഇല്ല..കാര്യങ്ങള്‍ എല്ലാം

പലരും ചോദിച്ചു.. നിയമ നടപടിയിലേക്ക് നീങ്ങിക്കൂടെ എന്ന്…ഞങ്ങള്‍ സാധാരണക്കാരാണ്.. തെളിവായി ഞങ്ങളുടെ കയ്യില്‍ ഉള്ളത് സ്‌കാനിംഗ് റിപ്പോര്‍ട്ട് മാത്രം ആണ്..എല്ലാ ചികിത്സാ വിവരങ്ങളും ആശുപത്രിക്കാരുടെ കയ്യില്‍ ആണ്..കുട്ടിയുടെ weight പോലും തിരുത്തി എഴുതാന്‍ ആണ് ആശുപത്രിക്കാര്‍ ശ്രമിച്ചത്..അപ്പോള്‍ പിന്നെ ബാക്കി ഉള്ള വിവരങ്ങളില്‍ വലിയ പ്രതീക്ഷ ഇല്ല..കാര്യങ്ങള്‍ എല്ലാം അറിയുന്നത് ഞങ്ങള്‍ രണ്ടാള്‍ക്കും പിന്നെ ആശുപത്രിക്കാര്‍ക്കും ആണ്..അടയ്ക്ക രാജുവിനെ പോലെ എന്തു ത്യാഗവും സഹിച്ചു എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ ആശുപത്രിയിലെ ആരും തയ്യാറാവില്ല എന്നാണ് എന്റെ വിശ്വാസം..ആകെയുള്ള വിശ്വാസം ജനങ്ങളില്‍ ആണ്…തെറ്റും ശരിയും കേരളീയ സമൂഹത്തിനു വിടുന്നു..

എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതിനു ശേഷം സമാന അനുഭവം ഉള്ള ഒരുപാട് ആളുകളെ പറ്റി അറിഞ്ഞു..സാധാരക്കാരായ നമ്മുടെ ആളുകള്‍ക്ക് സംഭവിച്ചത് എന്താണെന്ന് പലപ്പോഴും മനസ്സിലാക്കാന്‍ കഴിയില്ല.മാളയിലും ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ ഒരുപാട് ആളുകള്‍ക്ക് ഇതേ ആശുപത്രിയില്‍ നിന്നും ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി കേട്ടു..എന്നിട്ടും വീണ്ടും ഇങ്ങനെ ആവര്‍ത്തിക്കുന്നു..വരുന്ന പിഴവുകള്‍ തീര്‍ക്കാനോ സൗകര്യങ്ങള്‍ ഉണ്ടാക്കാനോ ശ്രമിക്കുന്നില്ല എന്നല്ലേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്…ഇനിയെങ്കിലും ജനിക്കാന്‍ അര്‍ഹത ഉള്ള ഒരു കുട്ടിയും ഇങ്ങനെ മരിക്കാതിരിക്കട്ടെ..

നിഖില്‍ ദയാനന്ദന്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close