KERALANEWS

മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വ്യാജം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. എല്‍ഡിഎഫ് കാലത്ത് പത്ത് വ്യാജ ഏറ്റുമുട്ടലുകള്‍ ഇത്തരത്തിലുണ്ടായതായി മുല്ലപ്പളളി പറഞ്ഞു. കെ.പി.സി.സി ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു.

നക്സലൈറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടുമല്ല.മാവോയിസം അവസാനിപ്പിക്കാന്‍ സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ വേണം.അതിന് പകരം വ്യാജ ഏറ്റുമുട്ടല്‍ നടത്തി ചെറുപ്പക്കാരെ കുരുതികൊടുക്കുന്നത് അംഗീകരിക്കില്ലെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.

35 വയസ് തോന്നിക്കുന്ന ഒരു പുരുഷനാണ് ഇന്ന് രാവിലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഒരു 303 റൈഫിളും ഇയാളില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ആകെ മൂന്ന് മാവോയിസ്റ്റുകളാണ് ഇവിടെയുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close