മാവോയിസ്റ്റ് നേതാവ് സിപി ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്, പോലീസ് ഗൂഢാലോചന നടത്തിയിട്ടില്ലെന്നാണ് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്

കല്‍പ്പറ്റ: ലക്കിഡിയില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ പോലീസ് ഗൂഢാലോചന നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്നത്തെ ജില്ലാ കളക്ടറായിരുന്ന എ ആര് അജയകുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കല്‍പ്പറ്റ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസിനെ കുരുക്കി ഫോറന്‍സിക് റിപ്പോര്ട്ട്ഫോറന്സിക്, ബാലിസ്റ്റിക്ക് റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമാണ് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടെന്ന് ജലീലിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഈ രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് സിജെഎം കോടതിയിലാണ് സമര്‍പ്പിക്കേണ്ടതെന്നും ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത് നിയമ വിരുദ്ധമാണെന്നും ജലീലിന്റെ കുടുംബം ആരോപിച്ചു.ജീലിലിന്റെ തോക്കില്‍ നിന്നും വെടി പൊട്ടിയിട്ടില്ല എന്നാണ് ഫോറന്‍സിക്, ബാലിസ്റ്റിക്ക് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാതെ തയ്യാറാക്കിയ മജസ്റ്റീരിയല്‍ റിപ്പോര്‍ട്ട് അപൂര്‍ണ്ണവും വസ്തുതാ വിരുദ്ധവുമാണെന്ന് ജലീലിന്റെ സഹോദരന് സിപി റഷീദ് ആരോപിച്ചു.