KERALANEWS

മാഷുടെ കൈയ്യില്‍ കുറച്ചു പണം വന്നിട്ടുണ്ട്,അതില്‍ നിന്ന് എനിക്ക് കുറച്ചു പൈസ വേണം;’റോഡിലെ പരിശോധന ഒഴിവാക്കാനായി കെ സുരേന്ദ്രന്‍ ഹെലികോപ്ടറിലൂടെ പണം കടത്തി’യെന്ന് പരാതി;ശോഭാ സുരേന്ദ്രനും സംശയത്തിന്റെ നിഴലില്‍

നിയമസഭയിലേറ്റ കനത്ത തോല്‍വിയ്‌ക്കൊടുവില്‍ പാര്‍ട്ടി നേരിട്ട തൊല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താനോ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകാതിരുന്ന ബിജെപിയെ തേടി അടുത്ത ഊരാക്കുടുക്കും ഇപ്പോള്‍ എത്തിയിരിക്കുകയാണ്.തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ മണ്ഡലങ്ങളിലേക്ക് എത്തിയത് സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.പാര്‍ട്ടിയുടെയും നേതാവിന്റെയും തോല്‍വിയ്ക്ക് ഒരു പരിധിവരെ ഈ ഹെലികോപ്ടര്‍ പര്യടനം കാരണമായിട്ടുണ്ടെന്നും അവലോകന ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിരുന്നു.ഇതിന് പിന്നാലെ ഇപ്പോള്‍ കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് പരാതിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ ഐസക് വര്‍ഗീസ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയിരുന്ന പരാതിയില്‍ അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണമെന്ന് പറയുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തുടനീളം കള്ളപ്പണം ഒഴുക്കി. റോഡിലെ പരിശോധന ഒഴിവാക്കാനായി പണം കടത്തിന് കെ സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു.ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് നേരത്തെ ഐസക് വര്‍ഗീസ് പരാതി നല്‍കിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ഈ ശബ്ദ സന്ദേശത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം. ‘മാഷുടെ കൈയ്യില്‍ കുറച്ചു പണം വന്നിട്ടുണ്ട്. അതില്‍ നിന്ന് എനിക്ക് കുറച്ചു പൈസ വേണം. അത് പുണ്യ പ്രവര്‍ത്തിക്കല്ല. 25 ലക്ഷം രൂപ വാങ്ങിത്തരണം,’ എന്നായിരുന്നു ശബ്ദസന്ദേശത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ അന്വേഷണം വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു. കൊടകര കള്ളപ്പണക്കേസിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി മറ്റൊരു പരാതി വരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close