NEWSWORLD

മാസ്ക് ധരിച്ചില്ലെങ്കിൽ പിഴയൊടുക്കണം; അതിപ്പോ പ്രധാനമന്ത്രിയും ഒടുക്കണം!

മാസ്ക് ധരിക്കാതെ പൊതുനിരത്തിൽ ഇറങ്ങി ഫോട്ടോ അപ്ലോഡ് ചെയ്ത തായ്ലാന്‍റ് പ്രധാനമന്ത്രി പ്രയൂത്ത് ചാന്‍ ഔച്ച ഒടുക്കേണ്ട പിഴ 6000 ബാത്ത് (14,202 രൂപ) . തിങ്കളാഴ്ച പ്രധാനമന്ത്രി ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണ നിയമം തെറ്റിച്ച് മാസ്ക് ധരിക്കാതിരുന്നത് കാരണമാണ് പിഴ എന്ന് ബാങ്കോക്ക് ഗവര്‍ണര്‍ അറിയിച്ചു.

ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ എത്തിയ പ്രധാനമന്ത്രി മാസ്ക് ധരിക്കാതെയാണ് എത്തിയതെന്നും. ബാങ്കോക്കില്‍ പൌരന്മാര്‍ പുറത്ത് ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമായതിനാല്‍ പ്രധാനമന്ത്രി പിഴയടക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കൊവിഡ് നിയന്ത്രണ നിയമം തെറ്റിച്ചത് സംബന്ധിച്ച് കാര്യം അറിയിച്ചിട്ടുണ്ട് എന്നും ഗവർണർ ഫേസ്ബുക്കിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close