KERALATrending

മാസ്റ്റര്‍ക്ലാസ്! വയനാട്ടിലെ ഡ്രൈവറുടെ ഇന്നോവ പാര്‍ക്കിംഗ് ബ്രിട്ടനിലും ഹിറ്റ്

വയനാട്: മലയാളി ഡ്രൈവറുടെ ഇന്നോവ പാര്‍ക്കിംഗ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, ഒരു തോടിന് മുകളിലെ സ്ലാബില്‍ ഒരു കാറിന്റെ മാത്രം സ്‌പെയ്‌സില്‍ ഇന്നോവ കാര്‍ കൂളായി പാര്‍ക്ക് ചെയ്യുന്നതും എടുത്തുകൊണ്ടുപോകുന്നത്തിന്റെയും ദൃശ്യങ്ങള്‍ ആണ് ഓണ്‍ലൈനില്‍ വൈറലായത്. ഏറ്റവും പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ക്ക് പോലും ഇത്തരമൊരു പാര്‍ക്കിംഗ് വെല്ലുവിളിയാണ്. ഒരിഞ്ചു മുന്നോട്ടോ പുറകോട്ടു പോയാല്‍ അപകടം സംഭവിക്കും. അവിടെയാണ് വയനാട്ടില്‍ നിന്നുള്ള പി.ജെ. ബിജു എന്ന ഡ്രൈവര്‍ സിംപിളായി വണ്ടി പാര്‍ക്ക് ചെയ്തത്. ബിജുവിന്റെ പാരലല്‍ പാര്‍ക്കിംഗ് സ്‌കില്‍ ഇപ്പോള്‍ ബ്രിട്ടനിലും വാര്‍ത്തയായിരിക്കുകയാണ് . ‘മാസ്റ്റര്‍ക്ലാസ്’ എന്നാണ് ബിജുവിന്റെ സാഹസിക പാര്‍ക്കിംഗിനെ ഡെയ്ലി മെയില്‍ വിശേഷിപ്പിച്ചത്. കാറുകള്‍ക്ക് ഇടയില്‍ പാരലല്‍ പാര്‍ക്കിംഗ് പല ഡ്രൈവര്‍മാര്‍ക്കും ബുദ്ധിമുട്ടായി തോന്നുമ്പോഴാണ് ഇന്ത്യയിലെ ഈ ഡ്രൈവര്‍ അത്തരം പാര്‍ക്കിംഗ് അടുത്ത തലത്തിലേക്ക് എത്തിച്ചതെന്ന് ഡെയ്ലി മെയില്‍ പറയുന്നു. രണ്ട് വശങ്ങളിലും തുറന്ന് കിടക്കുന്ന സ്ഥലത്തായിരുന്നു ബിജുവിന്റെ ഇന്നോവ പാര്‍ക്കിംഗ്.

ബിജു തന്റെ സുഹൃത്തിന്റെ ഇന്നോവയാണ് ഈ വിധം വീടിന് സമീപം പാര്‍ക്ക് ചെയ്തത്. ഭാര്യ പകര്‍ത്തിയ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ എത്തിയതോടെ ബിജു സ്റ്റാറായി. എന്നാല്‍ 41 അടി നീളമുള്ള ബസ് ഓടിക്കുന്ന ബിജുവിന് 15 അടി നീളമുള്ള ഇന്നോവ നിസാരം ആയിരുന്നെന്ന് ഡെയ്ലി മെയില്‍ പറയുന്നു. കമ്പികള്‍ക്ക് ഇടയിലൂടെ പിന്നിലേക്ക് ഓടിച്ചാണ് സ്ലാബിന് മുകളില്‍ ഇന്നോവ പാര്‍ക്ക് ചെയ്തത്. എറണാകുളം-കണ്ണൂര്‍ റൂട്ടില്‍ വര്‍ഷങ്ങളായി ബസ് ഓടിക്കുന്ന തനിക്ക് ഇന്നോവയുടെ നീളമൊരു പ്രശ്നമല്ലെന്ന് ബിജു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വാഹനത്തിന്റെ അളവ് മനസ്സിലാക്കി ആത്മവിശ്വാസത്തോടെ പാര്‍ക്ക് ചെയ്യുകയെന്നത് മാത്രമാണ് ഇതിലെ ട്രിക്കെന്ന് അദ്ദേഹം പറയുന്നു. വീഡിയോ വൈറലായതോടെ വേറെ ചിലര്‍ ഈ പാര്‍ക്കിങ് അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. എന്തായാലും ഇവിടെ കൂടുതല്‍ പേര് വാഹനവുമായി പരീക്ഷണത്തിന് എത്താതിരിക്കാനായുള്ള ജാഗ്രതയിലാണ് അധികൃതര്‍. യുകെയിലൊക്കെ പാര്‍ക്കിംഗ് സ്പേസ് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഇതുപോലെ ചുരുങ്ങിയ സ്‌പെയ്‌സിലുള്ള പാര്‍ക്കിങ് വിസ്മയമാകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close