KERALANEWS

‘മാസ്റ്റര്‍’ ഹിന്ദിയിലേക്ക്

വന്‍ വിജയം നേടി തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന വിജയ് ചിത്രം ‘മാസ്റ്റര്‍’ ഹിന്ദിയിലേക്ക്. വന്‍ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റതെന്നാണ് വിവരം. എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ, സിനി 1 സ്റ്റുഡിയോ, 7 സ്‌ക്രീന്‍സ് എന്നിവര്‍ ചിത്രം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാനുള്ള അവകാശം നേടിയതായാണ് റിപ്പോര്‍ട്ട്. ചിത്രത്തെക്കുറിച്ച് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് പുറത്തുവരുന്നത്. തമിഴില്‍ വിജയ്യും വിജയ് സേതുപതിയും അവതരിപ്പിച്ച നായകവില്ലന്‍ കഥാപാത്രങ്ങള്‍ക്കായി താരങ്ങളെ തീരുമാനിക്കാനിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഈ വര്‍ഷം തന്നെ റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കും എന്നും പറയപ്പെടുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close