KERALA

മാസ്‌കിന് പരാമാവധി എട്ട് രൂപ, 200 മില്ലി സാനിറ്റൈസറിന് ഇനി 100 രൂപയോ അതില്‍ താഴെയോ വില

കൊച്ചി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കി. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ജൂണ്‍ 30 വരെയാണ് ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടാവുക.

രണ്ടു ലയര്‍ ഉള്ള 2 പ്ലൈ മാസ്‌കിന് പരാമാവധി എട്ട് രൂപയും മൂന്നു ലയര്‍ ഉള്ള 3 പ്ലൈ മാസ്‌കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാന്‍ പാടുള്ളു. 200 മില്ലി ലിറ്റര്‍ സാനിറ്റൈസറിന്റെ പരാമാവധി വില 100 രൂപ ആയിരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ മാസ്‌കും സാനിറ്റൈസറും കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് അനിയന്ത്രിതമായി വില ഈടാക്കാന്‍ തുടങ്ങിയതോടെയാണ് കേന്ദ്രം ഇടപെട്ടത്. കോവിഡിന്റെ മറവില്‍ കൊള്ള ഉണ്ടാവാതിരിക്കാനാണീ ഉത്തരവ്.


Tags
Show More

Related Articles

Back to top button
Close