NEWSWORLD

മാസ്‌കും സാമൂഹിക അകലവുമില്ലാതെ വുഹാനില്‍ മ്യൂസിക് ഫെസ്റ്റ്

വുഹാന്‍: കൊറോണയുടെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാനില്‍ ആയിരങ്ങള്‍ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റ്. ചൈനയിലെ ഏറ്റവും വലിയ ഔട്ട്​ഡോര്‍ സംഗീതോത്സവമായ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവലീലാണ് ആളുകൾ കൂട്ടത്തോടെ പങ്കെടുത്തത്.മാസ്‌ക് പോലും ധരിക്കാതെയാണ് ഭൂരിപക്ഷം ആളുകളും പരിപാടി കാണാന്‍ എത്തിയത്.

രണ്ട്​ ദിവസങ്ങളിലായി നടന്ന സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവലിൽ ​ ആയിരങ്ങളാണ് പ​ങ്കെടുത്തത്​. മാസ്​ക്​ ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയും ആളുകള്‍ രണ്ട് ദിവസവും ആഘോഷമാക്കി.എന്നാല്‍ വുഹാന്‍ നഗരം ഇപ്പോള്‍ കോവിഡ്​മുക്​തമാണെന്നാണ്​ ഔദ്യോഗിക രേഖകളിലുള്ളത്​. സ്ട്രോബറി മ്യൂസിക്​ ഫെസ്റ്റിവല്‍ കഴിഞ്ഞ വര്‍ഷം കോവിഡ്​ വ്യാപനം മൂലം നടത്തിയിരുന്നില്ല.വുഹാനിലെ ഗാര്‍ഡന്‍ എക്​സ്​പോ പാര്‍ക്കിലാണ്​ ഇത്തവണ ആഘോഷം നടന്നത്​. ബീജീങില്‍ അഞ്ച്​ ദിവസത്തെ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവല്‍ നടക്കാറുണ്ട്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close